- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആതിരയുടെ കൊലപാതകം: ജോണ്‍സണ്‍ ഔസേപ്പ് അറസ്റ്റില്‍; പ്രതി വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍

കോട്ടയം: തിരുവനന്തപുരം കഠിനംകുളത്തു യുവതിയായ ആതിര എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയായ ജോണ്‍സണ്‍ ഔസേപ്പ് അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ഇയാളെ കോട്ടയം ചിങ്ങവനത്ത് നിന്നാണ് പിടികൂടിയിരിക്കുന്നത്. വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടെത്തിയ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കായംകുളം സ്വദേശിയായ ആതിരയെ തിരുവനന്തപുരം കഠിനംകുളത്തെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ എറണാകുളം ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പാണ് കൊലപാതകിയെന്ന് പോലിസ് കണ്ടെത്തി. തുടര്‍ന്ന് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി.
ഭര്‍ത്താവിനെയും കുടുംബത്തേയും ഒഴിവാക്കി തന്റെ കൂടെവരണമെന്ന ആവശ്യം ആതിര നിരസിച്ചതോടെ കൊല നടത്തിയെന്നാണ് പോലിസിന്റെ അനുമാനം. ആതിരയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഇയാള്‍ പെരുമാതുറയിലെ ലോഡ്ജില്‍ ഒരാഴ്ച താമസിച്ചിരുന്നു. കഠിനംകുളത്തെ വീട്ടിലെത്തി ആതിരയെ കൊന്നതിന് ശേഷം അവരുടെ സ്‌കൂട്ടറുമെടുത്താണ് ജോണ്‍സണ്‍ രക്ഷപ്പെട്ടത്. ഈ സ്‌കൂട്ടര്‍ പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കണ്ടെത്തി.
ഇന്‍സ്റ്റഗ്രാം റീല്‍സ് വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും അടുപ്പത്തിലായതെന്നും പോലിസ് കരുതുന്നു.ആതിരയെ കാണാന്‍ ജോണ്‍സന്‍ വീട്ടിലെത്തിയിരുന്നതായും കണ്ടെത്തി. ജോണ്‍സനെ കുറിച്ച് ആതിര പറയുന്നത് ഏഴുമാസം മുമ്പ് രാജേഷ് കേട്ടിരുന്നു. എന്നാല്‍, ഇക്കാര്യം രാജേഷ് പരിശോധിച്ചില്ല. സംശയരോഗിയായി ചിത്രീകരിക്കുമെന്ന ഭയമായിരുന്നു കാരണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















