Sub Lead

ബിജെപി എംപിയുടെ വീട്ടില്‍ 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ബിജെപി എംപിയുടെ വീട്ടില്‍ 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
X

സില്‍ചാര്‍: അസമില്‍ ബിജെപി എംപിയുടെ വീട്ടില്‍ നിന്നു 10 വയസ്സുകാരന്റെ മൃതദേഹം ദുരൂഹസാചര്യത്തില്‍ കണ്ടെത്തി. ലോക്‌സഭാ എംപി രജ്ദീപ് റോയിയുടെ കച്ചാര്‍ ജില്ലയിലെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ മാതാവും മൂത്ത സഹോദരിയും രണ്ടര വര്‍ഷമായി എംപിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയാണ്. കഴുത്തില്‍ തുണി ചുറ്റിയ നിലയിലാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് കച്ചാര്‍ അഡീഷനല്‍ പോലിസ് സുപ്രണ്ട് സുബ്രതാ സെന്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സില്‍ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രജ്ദീപ് റോയി എംപി പറഞ്ഞു.


Next Story

RELATED STORIES

Share it