Sub Lead

തൊപ്പി ധരിച്ചതിന് മുസ്‌ലിം യുവാവിനെ ഹിന്ദുത്വന്‍ തല്ലിക്കൊന്നു

തൊപ്പി ധരിച്ചതിന് മുസ്‌ലിം യുവാവിനെ ഹിന്ദുത്വന്‍ തല്ലിക്കൊന്നു
X

ഛണ്ഡീഗഡ്: തൊപ്പിധരിച്ചതിന് ഹരിയാനയിലെ പാനിപത്തില്‍ മുസ്‌ലിം യുവാവിനെ ഹിന്ദുത്വന്‍ തല്ലിക്കൊന്നു. ബിഹാറിലെ കിഷന്‍ഗഞ്ച് സ്വദേശിയായ ഫിര്‍ദൗസ് ആലം എന്ന അസ്ജാദ് ബാബുവാണ് പാനിപത്തിലെ ഫ്‌ളോറ സെക്ടര്‍ 29ല്‍ കൊല്ലപ്പെട്ടത്. മേയ് 24ന് വൈകീട്ട് ഏഴു മണിക്കും എട്ട് മണിക്കും ഇടയിലാണ് ആക്രമണം നടന്നതെന്ന് മുസ്‌ലിം മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. സുഹൃത്തിനെ കാണാന്‍ പോയതായിരുന്നു ഫിര്‍ദൗസ്.

ആ സമയത്ത് ഷിഷു ലാല എന്നയാള്‍ തൊപ്പി തട്ടി തെറിപ്പിച്ചു. ഇത് എടുക്കാന്‍ കുനിഞ്ഞപ്പോള്‍ വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിര്‍ദൗസിനെ രോഹ്താക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംഭവം അറിഞ്ഞ് ബിഹാറിലെ കൊച്ചധമാനിലെ മുന്‍ എംഎല്‍എയായ മുജാഹിദ് ആലം വിഷയത്തില്‍ ഇടപെടുകയും പരാതി നല്‍കാന്‍ വീട്ടുകാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇന്നലെ തന്നെ പോലിസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു വരുകയാണ്. പ്രതിക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കണമെന്ന് മുജാഹിദ് ആലം ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഖബറടക്കി.

2020ല്‍ അഖ്‌ലാഖ് ഖാന്‍ എന്ന യുവാവിനെ പാനിപത്തില്‍ ഹിന്ദുത്വ സംഘം തല്ലിക്കൊന്നിരുന്നു. 786 എന്ന ടാറ്റൂ ചെയ്ത കൈ അവര്‍ വെട്ടിമാറ്റുകയും ചെയ്തു.


Next Story

RELATED STORIES

Share it