പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ ഏറ്റെടുക്കുന്നു: ഡോ. കെ അനില്‍ കുമാര്‍

തിരുവനന്തപുരം: മലപ്പുറത്തെ മുസ് ലിം പെണ്‍കുട്ടികളുടെ തട്ടം സംബന്ധിച്ച് നടത്തിയ പ്രസംഗം വിവാദമാവുകയും പാര്‍ട്ടി തള്ളുകയും ചെയ്തതിനു പിന്നാലെ വിശദീകരണവുമായി സിപിഎം സംസ്ഥാന സമിതിയംഗം ഡോ. കെ അനില്‍ കുമാര്‍ രംഗത്ത്. പ്രസംഗം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ വിശദീകരണമാണ് തന്റെ നിലപാടെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എസ്സന്‍സ് സമ്മേളനത്തില്‍ അവര്‍ ഉന്നയിച്ച ഒരുവിഷയത്തോട് ഞാന്‍ നടത്തിയ മറുപടിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നല്‍കിയ വിശദീകരണം എന്റെ നിലപാടാണ്്. കേവല യുക്തിവാദത്തിനെതിരെയും ഫാഷിസ്റ്റ് തീവ്രവാദ രാഷ്ട്രീയങ്ങള്‍ക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തില്‍ ഒരുമിക്കാന്‍ പാര്‍ട്ടി നല്‍കിയ വിശദീകരണം വളരെ സഹായിക്കും. പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ ഞാന്‍ ഏറ്റെടുക്കുന്നുവെന്നാണ് അനില്‍ കുമാര്‍ കുറിച്ചത്. തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയ സ്വതന്ത്രചിന്തയുടെ ഭാഗമാണെന്നായിരുന്നു അനില്‍ കുമാര്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. സി രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള നാസ്തിക സമ്മേളനത്തില്‍ നടത്തിയ പ്രസംഗം വിവാദമായതിനു പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. വസ്ത്രധാരണം ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് കടന്നു കയറേണ്ടതില്ലെന്നുമാണ് ഗോവിന്ദന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സെക്രട്ടറിയുടെ നിലപാട് തന്നെയാണ് തനിക്കെന്ന് വ്യക്തമാക്കി അനില്‍ കുമാറിന്റെ പ്രതികരണം.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT