Sub Lead

പിടിയിലായ അമൃത്പാല്‍ സിങ് ദിബ്രൂഗഡ് സെന്‍ട്രല്‍ ജയിലില്‍

ഭാര്യ കിരണ്‍ദീപ് കൗറിനെ ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അമൃത്സര്‍ വിമാനത്താവളത്തില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

പിടിയിലായ അമൃത്പാല്‍ സിങ് ദിബ്രൂഗഡ് സെന്‍ട്രല്‍ ജയിലില്‍
X


ദിസ്പുര്‍: പിടിയിലായ വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാല്‍ സിങിനെ ദിബ്രൂഗഡ് സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഉച്ചയ്ക്ക് 1.30-ഓടെയാണ് അമൃത്പാലും പോലീസ് സംഘവും ഉള്‍പ്പെട്ട പ്രത്യേക വിമാനം അസമിലെ മോഹന്‍ബാരി വിമാനത്താവളത്തിലെത്തിയത്. അമൃത്പാലിനെ അസമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ബാരി വിമാനത്താവളത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ദേശീയ സുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്ത അമൃത്പാലിന്റെ എട്ടോളം അനുയായികളെ ഇവിടെയാണ് തടവിലിട്ടിരിക്കുന്നത്.


അമൃത്പാല്‍ സിങിനെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സ്ഥിരീകരിച്ചു. രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കൃത്യമായ നടപടികളുണ്ടാകും. ഒരു സാധാരണക്കാരനെയും ശല്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. പ്രതികാര രാഷ്ട്രീയം നമുക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മാര്‍ച്ച് 18 മുതല്‍ അമൃത്പാലിനായി പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും നേപ്പാളിലുമടക്കം തിരിച്ചില്‍ തുടരുകയായിരുന്നു. പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം ആറ് കേസുകള്‍ അമൃത്പാല്‍ സിങ്ങിനെതിരെ നിലവിലുണ്ട്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പുറമെ വധശ്രമം, പോലീസുകാരെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇയാളുടെ ഭാര്യ കിരണ്‍ദീപ് കൗറിനെ ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അമൃത്സര്‍ വിമാനത്താവളത്തില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.






Next Story

RELATED STORIES

Share it