പോലിസ് സ്‌റ്റേഷനില്‍നിന്ന് രക്ഷപെട്ട് പുഴയില്‍ ചാടിയ പ്രതി മരിച്ചു
കോലാനി സ്വദേശി ഷാഫിയുടെ മൃതദേഹമാണ് തൊടുപുഴയാറ്റില്‍ കണ്ടെത്തിയത്.
BY SNSH3 Dec 2021 8:11 AM GMT

X
SNSH3 Dec 2021 8:11 AM GMT
ഇടുക്കി്: തൊടുപുഴയില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ പുഴയില്‍ ചാടിയ പ്രതി മരിച്ചു. കോലാനി സ്വദേശി ഷാഫിയാണ് മരിച്ചത്. 38 വയസ്സായിരുന്നു.കഞ്ചാവ് കേസില്‍ പോലിസ് പിടികൂടി സ്‌റ്റേഷനില്‍ കൊണ്ടുവന്ന പ്രതി ഇറങ്ങിയോടി പുഴയില്‍ ചാടുകയായിരുന്നു. കോതമംഗലത്ത് നിന്നെത്തിയ സ്‌കൂബ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലിസ് പിടികൂടി സ്‌റ്റേഷനില്‍ കൊണ്ടുവന്നയുടനെ ഷാഫി ഇറങ്ങിയോടി പുഴയില്‍ ചാടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള കടവില്‍ നിന്നാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്. നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു.-പോലിസ് പറഞ്ഞു.
സംഭവം നടന്നതിന് പിന്നാലെ പോലിസും അഗ്‌നിശമന സേനയും തൊടുപുഴയാറില്‍ തെരച്ചില്‍ നടത്തിയിരുന്നു.
Next Story
RELATED STORIES
പാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTപത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില് കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMT