ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: എകെജി സെന്ററിനു പോലിസ് സുരക്ഷ

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്‌റ് അറസ്റ്റ് ചെയ്തതിനു പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസിനു കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. തിരുവനന്തപുരത്തെ എകെജി സെന്ററിനാണ് പോലിസ് സുരക്ഷ വര്‍ധിപ്പിച്ചത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെതിരേ വിവിധ സംഘടനകള്‍ എകെജി സെന്ററിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്ന പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
ഡിസിപി ദിവ്യാ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രദേശത്ത് കൂട്ടംകൂടി നില്‍ക്കുന്നവരെ പോലിസ് ഒഴിപ്പിച്ചു. എകെജി സെന്ററിനു അല്‍പം അകലെയാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപത്തെ ഇടവഴികളിലും പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. സാധാരണയായി സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് പ്രതിഷേധങ്ങളുണ്ടാവാറില്ല. എന്നാല്‍, സംസ്ഥാന സെക്രട്ടറിയുടെ മകനെ തന്നെ സുപ്രധാന കേസില്‍ അറസ്റ്റ് ചെയ്തതോടെ ആസ്ഥാനത്തേക്കു പ്രതിഷേധമുണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വൈകീട്ടോടെ എകെജി സെന്റര്‍ പരിസരത്ത് വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Arrest of Bineesh Kodiyeri: Police security for AKG Center
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT