Sub Lead

കണ്ണൂരില്‍ സിഎഎ വിരുദ്ധ മഹാറാലിക്ക് പട്ടാളം ഗ്രൗണ്ട് നിഷേധിച്ചു(വീഡിയോ)

കണ്ണൂരില്‍ സിഎഎ വിരുദ്ധ മഹാറാലിക്ക് പട്ടാളം ഗ്രൗണ്ട് നിഷേധിച്ചു(വീഡിയോ)
X


കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഭരണഘടനാ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മഹാറാലിക്ക് പട്ടാളം ഗ്രൗണ്ട് നിഷേധിച്ചു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് റാലി ആരംഭിക്കാന്‍ മണിക്കൂറുകള്‍ക്കു മുമ്പ് കണ്ണൂര്‍ ഡിഎസ് സി സെന്ററില്‍ നിന്നുള്ള പട്ടാളക്കാര്‍ ഗ്രൗണ്ടിനു ചുറ്റും നിലയുറപ്പിക്കുകയായിരുന്നു. കണ്ണൂര്‍ കണ്ടോണ്‍മെന്റ് പരിധിയില്‍പെട്ട സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാണ് പല റാലികളും തുടങ്ങാറുള്ളത്. പതിവുപോലെ സിഎഎ വിരുദ്ധ റാലിയും സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. വിവിധ മുസ് ലിം സംഘടനകളുടെ കൂട്ടായ്മയായ ഭരണഘടനാ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി നടത്തുന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് റാലിയില്‍ പങ്കെടുക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഗ്രൗണ്ടിലേക്കെത്തിയപ്പോഴാണ് പട്ടാളം പ്രവേശനാനുമതി നിഷേധിച്ച് ആയുധങ്ങളുമായി നിലയുറപ്പിച്ചത്.

വൈകീട്ട് നാലിനു തുടങ്ങേണ്ട റാലി ഇതേത്തുടര്‍ന്ന് അല്‍പം വൈകി കുറച്ച് ദൂരെ നിന്നാണ് തുടങ്ങിയത്. റാലിയുടെ സമാപനത്തോടനുബന്ധിച്ച് കലക്്ടറേറ്റ് മൈതിനായില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്വാമി അഗ്നിവേശാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ് ല്യാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍, കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, ജമാഅത്തെ ഇസ് ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി വി ടി അബ്്ദുല്ലക്കോയ തങ്ങള്‍, കെഎന്‍എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി, മുസ് ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.




Next Story

RELATED STORIES

Share it