Big stories

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
X

കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തമിഴ്‌നാട്ടില്‍ തകര്‍ന്നുവീണു. കോയമ്പത്തൂരില്‍നിന്ന് ഊട്ടിയിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. മൂന്നുപേര്‍ മരിച്ചതായി റിപോര്‍ട്ടുണ്ട്. രണ്ട് സൈനിക ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 14 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും സുലൂരിനുമിടയില്‍ മി സീരീസ് ഹെലികോപ്റ്ററാണ് തകര്‍ന്നത്.

ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെടുത്തിയ മൂന്നുപേരെയും നീലഗിരി ജില്ലയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ബിപിന്‍ റാവത്തിന് ഗുരുതരമായി പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. എന്നാല്‍, ഇത് പ്രതിരോധമന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജീവനക്കാരും ബിപിന്‍ റാവത്തിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. സമീപത്തെ സൈനിക താവളങ്ങളില്‍നിന്നുള്ള സംഘം രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Next Story

RELATED STORIES

Share it