Sub Lead

എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യാന്തര പുരസ്‌കാരം; മകളുടെ നേട്ടം ആരാധകരെ അറിയിച്ച് റഹ്മാന്‍

ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 'ഫരിഷ്‌തോ' (Farishton) എന്ന ആനിമേഷന്‍ വിഡിയോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്.

എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യാന്തര പുരസ്‌കാരം; മകളുടെ നേട്ടം ആരാധകരെ അറിയിച്ച് റഹ്മാന്‍
X

ചെന്നൈ: പ്രമുഖ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യാന്തര പുരസ്‌കാര നേട്ടം. ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 'ഫരിഷ്‌തോ' (Farishton) എന്ന ആനിമേഷന്‍ വിഡിയോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്.

മകള്‍ക്ക് പുരസ്‌കാരം ലഭിച്ച വിവരം റഹ്മാന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

പിന്നാലെ ഖദീജയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകരുടെ പ്രവാഹമായിരുന്നു. പുരസ്‌കാരം ലഭിച്ച ഫരിഷ്‌തോയില്‍ റഹ്മാന്‍ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയിരുന്ന ഈ സംഗീത ആല്‍ബം സംഗീത പ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

പലനാടുകളിലൂടെ തീര്‍ത്ഥാടനം നടത്തുന്ന ഒരു പെണ്‍കുട്ടിയുടെ ശാന്തിക്കായുള്ള പ്രാര്‍ത്ഥനയാണ് ഫരിശ്‌തോ. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചും വ്യത്യാസങ്ങളുമായി പൊരുത്തപ്പെടുന്നതിനെക്കുറിച്ചും ഇതില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയ ആല്‍ബം സംഗീതലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുന്ന ഷൗക്കത് അലിയുടേതാണ് 'ഫരിഷ്‌തോ'യിലെ വരികള്‍.

നേരത്തെ അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മറ്റൊരു പുരസ്‌കാരവും ഫരിഷ്‌തോ സ്വന്തമാക്കിയിരുന്നു. ലോസ് ഏയ്ഞ്ചല്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക പരാമര്‍ശവും സ്വന്തമാക്കിയിരുന്നു. ഖദീജയുടെ സംഗീത യാത്രയിലെ സുപ്രധാന സംരംഭമായാണ് ഫരിഷ്‌തോ അറിയപ്പെടുന്നത്.

പൊതു ചടങ്ങുകളില്‍ ബുര്‍ഖ ധരിച്ചു പ്രത്യക്ഷപ്പെടാറുള്ള ഖദീജയ്‌ക്കെതിരെ നേരത്തെ എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ രംഗത്തെത്തിയിരുന്നു. എആര്‍ റഹ്മാന്റെ മകളെ ബുര്‍ഖ ധരിച്ച നിലയില്‍ കാണുമ്പോള്‍ ശ്വാസം മുട്ടുന്നു എന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മകളെ പിന്തുണച്ച് റഹ്മാന്‍ രംഗത്തെത്തിയിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നായിരുന്നു റഹ്മാന്റെ മറുപടി.

Next Story

RELATED STORIES

Share it