Sub Lead

മധ്യപ്രദേശിലെ മുസ് ലിം വിരുദ്ധ കലാപം: വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

മധ്യപ്രദേശിലെ മുസ് ലിം വിരുദ്ധ കലാപം: വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി
X

ഭോപ്പാല്‍: രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടിയുള്ള ഫണ്ട് ശേഖരണാര്‍ത്ഥം മധ്യപ്രദേശില്‍ ഹിന്ദുത്വര്‍ നടത്തിയ റാലിക്കിടെ കലാപം നടത്തിയ മുസ് ലിം പ്രദേശങ്ങളില്‍ വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സി(എപിസിആര്‍)ന്റെ നേതൃത്വത്തിലാണ് കലാപബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി തെളിവുകള്‍ ശേഖരിക്കുന്നത്. സംഘം ഉജ്ജയ്‌നിലെ ഇന്‍ഡോര്‍, ബീഗം ബാഗ് കോളനി തുടങ്ങിയവ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായും ദൃക്‌സാക്ഷികളുമായും ഇരകളുമായും അവരുടെ കുടുംബങ്ങളുമായും നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയുകയും വിവര ശേഖരണം നടത്തുകയും ചെയ്തു. അക്രമ പ്രദേശങ്ങള്‍ പരിശോധിക്കുകയും പ്രദേശവാസികളില്‍ നിന്ന് വീഡിയോ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.

നിയമപോരാട്ടത്തിനു വേണ്ടി കര്‍മപദ്ധതി തയ്യാറാക്കാനും സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളും ആസൂത്രണം ചെയ്യാനായി ബീഗം ബാഗ് കോളനിയിലെ പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. അഭിഭാഷകരായ ഇഹ്തിഷാം ഹാഷ്മി, അഡ്വ. ഷൂബ് ഇനാംദര്‍, അഡ്വ. മുകേഷ്, അഡ്വ. ജുവലന്റ്, ജഹാര അന്‍സാരി, കാശിഫ് അഹമ്മദ് ഫറാസ്, എം ഹുസൈഫ, സയ്യിദ് അലി എന്നിവരാണ് എപിസിആര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്. സ്ഥലം സന്ദര്‍ശിച്ചു തയ്യാറാക്കിയ വസ്തുതാന്വേഷണ റിപോര്‍ട്ട് ഉടന്‍ പുറത്തിറക്കും. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാന വാരത്തില്‍ മധ്യപ്രദേശിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ വര്‍ഗീയ അക്രമങ്ങളുണ്ടായത്.

APCR Fact-Finding Team Visits Violence-Hit Localities In MP, Collects Evidence

Next Story

RELATED STORIES

Share it