- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇത്തവണത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം കശ്മീരിന്റെ പോരാട്ടവും ദൈന്യതയും പകര്‍ത്തിയ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക്
അസോസിയേറ്റ് പ്രസിലെ ഫോട്ടോഗ്രാഫര്‍മാരായ ദാര്‍ യാസിന്‍, മുക്താര്‍ ഖാന്‍, ചന്നി ആനന്ദ് എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് 2020 ലെ ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തില്‍ പുലിറ്റ്സര്‍ പ്രൈസ് ലഭിച്ചത്.

ന്യൂഡല്‍ഹി:ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്കും വിലക്കുകള്‍ക്കുമിടയില്‍ കശ്മീര്‍ താഴ്‌വരയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിനെ കാണിച്ച അസോസിയേറ്റ് പ്രസിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പുലിറ്റ്സര്‍ പുരസ്‌കാരം. അസോസിയേറ്റ് പ്രസിലെ ഫോട്ടോഗ്രാഫര്‍മാരായ ദാര്‍ യാസിന്‍, മുക്താര്‍ ഖാന്‍, ചന്നി ആനന്ദ് എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് 2020 ലെ ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തില്‍ പുലിറ്റ്സര്‍ പ്രൈസ് ലഭിച്ചത്.
കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പുലിറ്റ്സര്‍ അഡ്മിനിസ്ട്രേറ്റര്‍ ആയ ദാന കാനഡി തന്റെ വീട്ടിലിരുന്ന് ലൈവ് സ്ട്രീമിംഗിലൂടെയായിരുന്നു പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

അപരിചിതരുടെ വീടുകളില്‍ കയറിയും പച്ചക്കറി ബാഗുകളില്‍ ക്യാമറകള്‍ ഒളിപ്പിച്ച് വച്ചും മറ്റുമാണ് കശ്മീരികളുടെ ദൈനംദിന ജീവിതവും പ്രതിഷേധങ്ങളും പോലിസ്-പട്ടാള നടപടികളും തങ്ങളുടെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയതെന്ന് അസോസിയേറ്റഡ് പ്രസ് വ്യക്തമാക്കി.
'ജീവിതത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍' പകര്‍ത്തിയതിനാണ് ഇത്തവണത്തെ ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള പുരസ്‌കാരം കശ്മീരി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കിയതെന്ന് പുലിറ്റ്സറിന്റെ വെബ്സൈറ്റില്‍ കുറിച്ചു.
പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് കശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥകളെ ക്യാമറകളില്‍ പകര്‍ത്തുകയായിരുന്നു ന്യൂസ് ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍മാര്‍.
കശ്മീരിലെ പ്രധാന നഗരമായ ശ്രീനഗറില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍മാരാണ് യാസിനും മുക്താര്‍ ഖാനും. ജമ്മു ജില്ലയിലാണ് ആനന്ദ് ജോലിചെയ്യുന്നത്.

ഇവരുടെ ചിത്രങ്ങള്‍ 'പ്രധാന്യമര്‍ഹിക്കുന്നതും ഗംഭീരവു'മാണെന്നാണ് അസോസിയേറ്റ് പ്രസിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ഗാരി പ്ര്യൂട്ട് പറഞ്ഞത്. ശ്രീനഗറില്‍ പോലിസുമായി നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ കശ്മീരി യുവാവ് ഇന്ത്യന്‍ പൊലീസിന്റെ വാഹനത്തിന്റെ ബോണറ്റിലേക്ക് ചാടി കല്ലെറിയുന്ന ചിത്രമാണ് ദാര്‍ യാസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
ഇന്ത്യന്‍ പട്ടാളക്കാര്‍ എറിഞ്ഞതെന്നു കരുതപ്പെടുന്ന മാര്‍ബിള്‍ ബോളുകൊണ്ട് വലതു കണ്ണിന് പരിക്കേറ്റ മുനീഫ നാസിര്‍ എന്ന ആറു വയസ്സുകാരിയുടെ ചിത്രമാണ് മുക്താര്‍ ഖാനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 35 കിലോമീറ്റര്‍ ഇപ്പുറത്ത് ജാഗ്രതയോടെ നിരീക്ഷിക്കുന്ന ബി.എസ്.എഫ് പട്ടാളക്കാരന്റെ ചിത്രത്തിനാണ് ചന്നി ആനന്ദിന് പുരസ്‌കാരം ലഭിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















