പുരാവസ്തു തട്ടിപ്പുകേസ്: സകല രേഖകളും കൈമാറിയെന്ന് സുധാകരന്; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
കൊച്ചി: മോണ്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദിച്ച സകല രേഖകളും കൈമാറിയെന്നും ഒന്നും മറക്കാനും ഒളിക്കാനുമില്ലെന്നും സുധാകരന് പറഞ്ഞു. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി വിളിപ്പിച്ചാലും ഇഡിയുടെ മുന്‍പാകെ ഹാജരാവും. ചോദ്യങ്ങള്‍ക്കെല്ലാം ലളിതമായ ഭാഷയില്‍ മറുപടി പറഞ്ഞു. ചോദിച്ച സകല രേഖകളും കൈമാറി. ബാങ്കിന്റെ രേഖകള്‍, വീട്, സ്ഥലം തുടങ്ങിയവയുടെ രേഖകള്‍ എല്ലാം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡ്ഢിത്തം പറയുകയാണെന്ന് കെ സുധാകരന് പറഞ്ഞു. നികുതി അടച്ചിട്ടുണ്ടോ എന്നതല്ല എന്ത് സര്‍വീസിലാണ് മാസപ്പടി കൈപ്പറ്റിയതെന്നാണ് ചോദ്യം. വിവരമില്ലാത്ത മുഖ്യമന്ത്രിക്കു കീഴില്‍ ജീവിക്കുന്നത് തന്നെ നാണക്കേടാണെന്നും സുധാകരന് പറഞ്ഞു.
RELATED STORIES
കാസര്‍കോട് മെയ് 24 വരെ ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍...
2 May 2024 8:44 AM GMTകരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി;...
2 May 2024 8:43 AM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT