Sub Lead

മുംബൈ കെഇഎം ആശുപത്രിയില്‍ രോഗികള്‍ക്കടുത്ത് മൃതദേഹങ്ങള്‍; ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ കെഇഎം ആശുപത്രിയില്‍ രോഗികള്‍ക്കടുത്ത് മൃതദേഹങ്ങള്‍; ദൃശ്യങ്ങള്‍ പുറത്ത്
X

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ രോഗികള്‍ക്കടുത്ത് മൃതദേഹങ്ങള്‍ സൂക്ഷിച്ച ദൃശ്യങ്ങള്‍ പുറത്ത്. കൊവിഡ് ആശുപത്രിയാക്കി മാറ്റിയ മുംബൈ കെഇഎം ആശുപത്രിയിലെ രോഗികളുടെ കട്ടിലിന് സമീപം സ്ട്രക്ചറില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങളുള്ളത്. നേരത്തേ, സിയോണ്‍ ആശുപത്രിയിലും സമാനസംഭവം റിപോര്‍ട്ട് ചെയ്തിരുന്നു. ബിജെപി എംഎല്‍എ നിതീഷ് റാണെയാണ് ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. സിയോണ്‍ ആശുപത്രിയിലെ മൃതദേഹങ്ങളുടെ ദൃശ്യങ്ങളും ബിജെപി നേതാക്കളാണ് പുറത്തുവിട്ടിരുന്നത്.


''മുംബൈ കെഇഎം ആശുപത്രിയില്‍ രാവിലെ ഏഴിനുള്ള കാഴ്ച. ചികില്‍സ നല്‍കുമ്പോള്‍ ചുറ്റുപാടും മൃതദേഹങ്ങള്‍ കാണാന്‍ ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ ആഗ്രഹിക്കുന്നതായാണു എനിക്കു മനസ്സിലാവുന്നത്. കാരണം, അവര്‍ നന്നാവാന്‍ തീരുമാനിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ജോലി ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വളരെയേറെ വിഷമം ഉണ്ടാക്കുന്നുണ്ട്. വല്ല പ്രതീക്ഷയുമുണ്ടോ'' എന്ന കുറിപ്പോടെയാണ് നിതീഷ് റാണെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുള്ളത്. വീഡിയോയില്‍ മൂന്നു മൃതദേഹങ്ങള്‍ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് രോഗികള്‍ക്ക് സമീപം സൂക്ഷിച്ചതായാണുള്ളത്.


Next Story

RELATED STORIES

Share it