Sub Lead

കോളജ് കുമാരിയാവാന്‍ അഞ്ജലി അമീര്‍; പാതിവഴിയില്‍ മുടങ്ങിയ പഠനം പുനരാരംഭിക്കും

പ്ലസ് ടുവില്‍ മുടങ്ങിയ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ് അഞ്ജലി അമീര്‍ ഒരുങ്ങുന്നത്. പ്രവേശന നടപടികള്‍ക്കായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെത്തിയ അഞ്ജലിയെ നിറ കയ്യടികളോടെയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.

കോളജ് കുമാരിയാവാന്‍ അഞ്ജലി അമീര്‍;  പാതിവഴിയില്‍ മുടങ്ങിയ പഠനം പുനരാരംഭിക്കും
X
കോഴിക്കോട്: മലയാളത്തിലെ ആദ്യ ട്രാന്‍സ്‌നായിക അഞ്ജലി അമീര്‍ പാതി വഴിയില്‍ മുടങ്ങിയ പഠനം പുനരാരംഭിക്കുന്നു. പ്ലസ് ടുവില്‍ മുടങ്ങിയ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ് അഞ്ജലി അമീര്‍ ഒരുങ്ങുന്നത്. പ്രവേശന നടപടികള്‍ക്കായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെത്തിയ അഞ്ജലിയെ

നിറ കയ്യടികളോടെയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.

തുടര്‍പഠനത്തിനുള്ള ആഗ്രഹം അഞ്ജലി കോളജ് പ്രിന്‍സിപ്പലിനെ നേരിട്ട് അറിയിക്കുകയായിരുന്നു. പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം തന്നെ താരത്തിന് ക്ലാസിലിരിക്കാന്‍ സാധിക്കും.

പ്രായം പ്രശ്‌നമല്ലെന്നും അഞ്ജലിക്ക് ഇഷ്ടമുള്ള കോളജില്‍ പഠിയ്ക്കാമെന്നും കാലിക്കറ്റ് സര്‍വ്വകലാശാല വിസിയും അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി യൂനിയനും അഞ്ജലിക്ക് പൂര്‍ണ്ണ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്. മലയാളം ഐഛിക വിഷമായി പഠിയ്ക്കാനാണ് തീരുമാനം. പരിഹാസവും അവഗണനയും സഹിക്കാനാകാതെ നാടുവിടുമ്പോള്‍ പത്താംക്ലാസ് വിദ്യാഭ്യാസമാത്രമാണുണ്ടായിരുന്നത്,പ്ലസ് ടു പിന്നീട് എഴുതിയെടുത്തു,ഇനിയും പഠിയ്ക്കണം ഒരിക്കല്‍ കൈമോശം വന്നതെല്ലാം തിരിച്ചുപിടിയ്ക്കണമെന്നും അഞ്ജലി പറയുന്നു

Next Story

RELATED STORIES

Share it