Sub Lead

കിങ് ജോര്‍ജ് മെഡിക്കല്‍ കോളജിനെതിരായ 'ലവ് ജിഹാദ്' ആരോപണം; ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് ഡോക്ടര്‍മാര്‍

കിങ് ജോര്‍ജ് മെഡിക്കല്‍ കോളജിനെതിരായ ലവ് ജിഹാദ് ആരോപണം; ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് ഡോക്ടര്‍മാര്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ കോളജിനെതിരെ 'ലവ് ജിഹാദ്' ആരോപണം ഉന്നയിച്ച ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് ഡോക്ടര്‍മാര്‍. ജനുവരി ഒമ്പതിന് മെഡിക്കല്‍ കോളജില്‍ സംഘര്‍ഷമുണ്ടാക്കിയ ബിജെപി നേതാവ് അപര്‍ണ യാദവ് അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. ജനുവരി ഒമ്പതിലെ സംഭവങ്ങളെ കുറിച്ച് മെഡിക്കല്‍ കോളജ് ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ ചികില്‍സ നിര്‍ത്തി പ്രതിഷേധിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹിന്ദുത്വ പ്രചാരണങ്ങളെ തുടര്‍ന്ന് രോഗികള്‍ മെഡിക്കല്‍ കോളജിനെ സംശയത്തോടെ നോക്കാന്‍ തുടങ്ങിയതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it