Sub Lead

കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം തടയാന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരും

കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം തടയാന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരും
X

ഹൈദരാബാദ്: കര്‍ണാടക സര്‍ക്കാരിന് പിന്നാലെ കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം തടയാന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരും. 13 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍മീഡിയ നിയന്ത്രണമേര്‍പ്പെടുത്താന്‍ ആന്ധ്രാ പ്രദേശ് തീരുമാനിച്ചു. കര്‍ണാടക സര്‍ക്കാര്‍ പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ കടുത്ത നടപടികളിലേക്ക് ആന്ധ്ര സര്‍ക്കാരും കടക്കുന്നത്. 90 ദിവസത്തിനകം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തില്‍ ഇതിനായി സമിതിയെ രൂപീകരിച്ചു. മെറ്റ, എക്‌സ്, ഗൂഗിള്‍, ഷെയര്‍ചാറ്റ് എന്നീ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചര്‍ച്ച നടത്തി.

16 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്താദ്യം കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നത്, കര്‍ണാടകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചതിന്റെ പ്രതികൂല ഫലങ്ങള്‍ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് നടപടി. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കും. മൊബൈല്‍ ഉപയോഗം വര്‍ധിച്ചതിന്റെ തിക്തഫലം ഒഴിവാക്കാനും കുട്ടികളില്‍ ഉണ്ടാകുന്ന നെഗറ്റീവ് ഇംപാക്ട് തടയാനുമാണ് ഇത്തരത്തില്‍ ഒരു വിലക്ക് മുന്നോട്ട് വെക്കുന്നതെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it