Sub Lead

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പോലിസുകാര്‍ ഉത്തരേന്ത്യയിലേക്ക് കടന്നതായി സൂചന

പ്രാദേശിക ചാനലിലെ റിപോര്‍ട്ടര്‍ ചെന്ന കേശവലുവാണ് കൊല്ലപ്പെട്ടത്. പോലിസിന്റെ മാഫിയ ബന്ധങ്ങളെക്കുറിച്ചുമുള്ള റിപോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം.

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പോലിസുകാര്‍ ഉത്തരേന്ത്യയിലേക്ക് കടന്നതായി സൂചന
X

അമരാവതി: ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ പോലിസുകാര്‍ ഉത്തരേന്ത്യയിലേക്ക് കടന്നതായി സംശയം. ഇവരെ പിടികൂടുന്നതിനായി അന്വേഷണസംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചു. മുഖ്യപ്രതി വെങ്കട് സുബയ്യയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയെന്ന് ഡിജിപി ഉത്തരവിറക്കി.

പ്രാദേശിക ചാനലിലെ റിപോര്‍ട്ടര്‍ ചെന്ന കേശവലുവാണ് കൊല്ലപ്പെട്ടത്. പോലിസിന്റെ മാഫിയ ബന്ധങ്ങളെക്കുറിച്ചുമുള്ള റിപോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ നന്തിയാലിലാണ് നടുക്കുന്ന സംഭവമുണ്ടായത്. നന്തിയാല്‍ ടൗണ്‍ പോലിസിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും മാഫിയ ബന്ധങ്ങളെക്കുറിച്ചും വാര്‍ത്താപരമ്പര ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.

പ്രദേശിക ടിവി ചാനലിലെ റിപോര്‍ട്ടറായ ചെന്നകേശവലുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പോലിസുകാരും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വാര്‍ത്താ റിപോര്‍ട്ടുമായി ബന്ധപ്പെട്ട സംശയം തീര്‍ക്കാനെന്ന് പറഞ്ഞാണ് ഞായറാഴ്ച വൈകിട്ട് ചെന്നകേശവലുവിനെ സ്റ്റേഷനിലേക്ക് വിളിച്ചത്.

പോലിസുകാരായ വെങ്കട്ട് സുബയ്യ, കിഷന്‍ എന്നിവര്‍ ചേര്‍ന്ന് കേശവലുവിനെ സ്റ്റേഷനിലിട്ട് മര്‍ദിച്ചു. ഖനിഉടമകളായ മൂന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി സ്വകാര്യ വാനില്‍ സമീപത്തെ ഗോഡൗണില്‍ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സ്‌ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ശേഷം സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ മൃതദേഹം തള്ളി. ഞയറാഴ്ച മുതല്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം പലര്‍ച്ചയോടെയാണ് കണ്ടത്തിയത്.

രാജ്യാന്തര മാധ്യമസംഘടനയായ ഇന്റര്‍നാഷണല്‍ പ്രെസ് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതോടെ കര്‍ണൂല്‍ എസ്പി സുധീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കൊലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it