ന്യൂസിലാന്‍ഡ് മസ്ജിദ് ആക്രമണം: മരിച്ചവരില്‍ ഗുജറാത്ത് സ്വദേശിയും

രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ന്യൂസിലാന്‍ഡ് മസ്ജിദ് ആക്രമണം: മരിച്ചവരില്‍   ഗുജറാത്ത് സ്വദേശിയും

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡ് മസ്ജിദ് ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും മരിച്ചെന്ന് സ്ഥിരീകരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവരില്‍ കാണാതായ ആറുപേരുടെ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടതായി വിവരങ്ങള്‍ പുറത്തുവന്നത്. പരിക്കേറ്റവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസീലന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

RELATED STORIES

Share it
Top