Sub Lead

370ാം വകുപ്പ് പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ?; രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിയിലാണ് ഈ വെല്ലുവിളി.

370ാം വകുപ്പ് പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ?; രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ
X

മുംബൈ: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജമ്മുകശ്മീരിന് സവിശേഷ പദവി അനുവദിക്കുന്ന 370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിയിലാണ് ഈ വെല്ലുവിളി.

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ തിരിച്ചെത്തി ആദ്യം ചെയ്തത് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കുകയായിരുന്നു.പ്രത്യേക പദവിയുടെ മറവില്‍ പാകിസ്ഥാന്‍ ജമ്മുകശ്മീരില്‍ 'ഭീകരത' വളര്‍ത്തുകയായിരുന്നു. 40,000 പേര്‍ക്കാണ് ഇതില്‍ ജീവഹാനി നേരിട്ടത്.

കശ്മീരില്‍ വികസനം സ്തംഭനാവസ്ഥയിലാണ്. എന്നിട്ടും പ്രത്യേക പദവി എടുത്തു കളയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. വോട്ടു ബാങ്കിനെ കുറിച്ചായിരുന്നു കോണ്‍ഗ്രസിന്റെ വേവലാതി. ദേശീയ താത്പര്യങ്ങള്‍ മാനിച്ചില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 56 ഇഞ്ച് നെഞ്ചുളള മോദി മാത്രമാണ് പ്രധാനമന്ത്രി എന്ന നിലയില്‍ ഇതിന് ധൈര്യപ്പെട്ടുളളുവെന്നും അമിത് ഷാ പറഞ്ഞു.

രാഹുല്‍ ഗാന്ധി ചോദിക്കുന്നത് 370ാം അനുച്ഛേദവും മഹാരാഷ്ട്രയും തമ്മിലുളള ബന്ധം എന്താണെന്നാണ്. ഇനി തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രമേയുളളൂ. ജനങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാമെന്നും അമിത് ഷാ പറഞ്ഞു.

Next Story

RELATED STORIES

Share it