Sub Lead

രാമക്ഷേത്രം യഥാസ്ഥാനത്ത് തന്നെ നിര്‍മിക്കും; രാഹുല്‍ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ

എന്‍ഡിഎ സര്‍ക്കാര്‍ രാമക്ഷേത്രത്തിനു വേണ്ടി പരിശ്രമിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ ക്ഷേത്ര നിര്‍മാണം തടസ്സപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു ഷായുടെ പ്രതികരണം.

രാമക്ഷേത്രം യഥാസ്ഥാനത്ത് തന്നെ  നിര്‍മിക്കും; രാഹുല്‍ നിലപാട്  വ്യക്തമാക്കണമെന്നും അമിത് ഷാ
X

ലക്‌നൗ: രാമക്ഷേത്രം യഥാ സ്ഥാനത്തു തന്നെ നിര്‍മിക്കുമെന്ന അവകാശപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. വിഷയത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണ്. നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തയ്യാറാണോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.ഉത്തരാഖണ്ഡിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു പാര്‍ട്ടി ബൂത്ത്തല പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

എന്‍ഡിഎ സര്‍ക്കാര്‍ രാമക്ഷേത്രത്തിനു വേണ്ടി പരിശ്രമിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ ക്ഷേത്ര നിര്‍മാണം തടസ്സപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു ഷായുടെ പ്രതികരണം.

പരസ്പരം കലഹിക്കുന്ന പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നാണ് മഹാസഖ്യം രൂപവത്കരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദിയെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയാത്തതിനാലാണിത്. അഴിമതിയും ദാരിദ്ര്യവും രോഗങ്ങളും തുടച്ചുനീക്കാനാണ് മോദി ശ്രമിക്കുന്നത്. അതിനിടെ, മോദിയെ നീക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം ബിജെപിക്ക് ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് ബിജെപിക്ക് എത്രമാത്രം ശക്തിയുണ്ടെന്ന് തെളിയിക്കുന്നതാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ഇത് മൗനി ബാബയുടെ സര്‍ക്കാരല്ല. രാജ്യത്തെ സൈനികര്‍ക്കു വേണ്ടി സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തി പകരം ചോദിച്ചത് മോഡിജിയുടെ സര്‍ക്കാരാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. യുപിയിലെ എസ്പി-ബിഎസ്പി സഖ്യത്തേയും അദേഹം വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it