Sub Lead

നിയന്ത്രണങ്ങള്‍ മൂലം കശ്മീരില്‍ മുടങ്ങിയത് നൂറുകണക്കിന് വിവാഹങ്ങള്‍; സഹായവുമായി സന്നദ്ധ സംഘടന

കശ്മീര്‍ ദുഷ്‌കരമായ സമയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തില്‍ ഇതുപോലുള്ള വിവാഹങ്ങള്‍ അവരുടെ ഭാരം ലഘൂകരിച്ചുവെന്ന് ആഷിന്റെ ചെയര്‍പേഴ്‌സണ്‍ ഖുറാറ്റുലെയ്ന്‍ മസൂദി പറഞ്ഞു.

നിയന്ത്രണങ്ങള്‍ മൂലം കശ്മീരില്‍ മുടങ്ങിയത് നൂറുകണക്കിന് വിവാഹങ്ങള്‍; സഹായവുമായി സന്നദ്ധ സംഘടന
X

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ നൂറുകണക്കിന് വിവാഹങ്ങള്‍ മുടങ്ങിയെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് അഞ്ചിന് മുന്‍പ് നിശ്ചയിച്ചിരുന്ന വിവാഹങ്ങളാണ് മുടങ്ങിയത്.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മൂലം മുടങ്ങിയ വിവാഹങ്ങള്‍ നടത്താന്‍ ദരിദ്ര കുടുംബങ്ങളെ സഹായിക്കുകയാണ് സന്നദ്ധ സംഘടന. ആഷ്, ദി ഹോപ് ഓഫ് കശ്മീര്‍ എന്ന സന്നദ്ധ സംഘടയാണ് ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള യുവതി-യുവാക്കളുടെ വിവാഹം നടത്താന്‍ മുന്‍കൈയ്യെടുക്കുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടബോര്‍ അഞ്ചിന് മുന്‍പ് നിശ്ചയിച്ചിരുന്ന നൂറുകണക്കിന് വിവാഹങ്ങളാണ് താഴ് വരയില്‍ മുടങ്ങിയത്. വധൂ-വരന്‍മാരുടേ കുടുംബങ്ങള്‍ പരസ്പരം ആശയ വിനിമയം പോലും നടത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു. വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കുടുംബങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ പോലും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദരിദ്ര കുടുംബങ്ങളെ സഹായിക്കാന്‍ ആഷ് മുന്നിട്ടിറങ്ങിയത്.

കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ 40 വധൂവര്‍മാരുടെ വിവാഹമാണ് ആഷിന്റെ നേതൃത്വത്തില്‍ ഒരു ദിവസം നടത്തിയത്. വിവാഹം മുടങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

'സാഹചര്യം കാരണം, എന്റെ വിവാഹ ചടങ്ങ് തീരുമാനിച്ച കാര്യം എനിക്കറിയില്ലായിരുന്നു. ഒരു ദിവസം മുമ്പാണ് ഞാന്‍ അറിഞ്ഞത്' കിസ്വാരി ബുഡ്ഗാമില്‍ നിന്ന് അമ്മയോടൊപ്പം എത്തിയ സലീമ പറയുന്നു.

താഴ്‌വരയിലെ ദരിദ്ര ഗ്രാമങ്ങളായ ഗ്രാമങ്ങളായ സുഗോ, അരിസല്‍, ഖരീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാതാപിതാക്കള്‍ മക്കളുടെ വിവാഹത്തിനായി എത്തിയിട്ടുണ്ട്. കശ്മീര്‍ ദുഷ്‌കരമായ സമയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തില്‍ ഇതുപോലുള്ള വിവാഹങ്ങള്‍ അവരുടെ ഭാരം ലഘൂകരിച്ചുവെന്ന് ആഷിന്റെ ചെയര്‍പേഴ്‌സണ്‍ ഖുറാറ്റുലെയ്ന്‍ മസൂദി പറഞ്ഞു. ഒക്ടോബര്‍ 5 ന് ആഷ്, ദി ഹോപ് ഓഫ് കശ്മീര്‍ 40 ഓളം ദമ്പതികളുടെ വിവാഹത്തിന് സൗകര്യമൊരുക്കി. വിവാഹങ്ങള്‍ ജൂലൈ 24 ന് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും നിയന്ത്രണങ്ങള്‍ കാരണം മാറ്റിവയ്‌ക്കേണ്ടി വന്നു. ആശയവിനിമയങ്ങള്‍ കരിനിഴല്‍ വീണതിനാല്‍ വീടുതോറുമെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് മസൂദി പറഞ്ഞു. വിവരങ്ങള്‍ പരസ്പരം കൈമാറുകയും വിവാഹത്തിന്റെ തീയതിയും സ്ഥലവും അറിയിക്കാന്‍ വിവിധ കുടുംബങ്ങളെ നേരിട്ട് കാണുകയും ചെയ്തു.

'ഇച്ഛാശക്തിയുള്ളിടത്ത് ഒരു വഴിയുണ്ട്. ഈ ദമ്പതികള്‍ക്ക് ഒരു വിവാഹം ഞങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു, അധികം വൈകാതെ തന്നെ വാഗ്ദാനം പൂര്‍ത്തിയാക്കി.' മസൂദി പറയുന്നു. എല്ലാ കുടുംബങ്ങളിലേക്കും എത്തിച്ചേരാനുള്ള അവളുടെ അശ്രാന്ത പരിശ്രമം കാരണം രോഗം പിടിപെട്ടു. 'കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ ബുഡ്ഗാമിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് യാത്രകളെല്ലാം നടത്തിയതെന്നും മസൂദി പറഞ്ഞു.

Next Story

RELATED STORIES

Share it