Sub Lead

മൊറോക്കോയില്‍ നിന്നുള്ള ജൂതന്‍മാര്‍ ഇസ്രായേല്‍ വിടുന്നു

മൊറോക്കോയില്‍ നിന്നുള്ള ജൂതന്‍മാര്‍ ഇസ്രായേല്‍ വിടുന്നു
X

റാബത്ത്(മൊറോക്കോ): ''ഞാന്‍ ജനിച്ചത് അല്‍ ഖുദ്‌സിലാണ്, രാജ്യം മൊറോക്കോയും''; മൊറോക്കയിലെ റാബത്ത് പോലിസ് സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ നേതാ ഹസാന്‍ എന്ന 39കാരി ടാക്‌സി ഡ്രൈവറോട് പറഞ്ഞു. നേതയുടെ പിതാവ് യോസഫ് നാലു വയസുള്ളപ്പോഴാണ് ഇസ്രായേലിലേക്ക് കുടിയേറിയത്. ഈ കുടിയേറ്റത്തെ അലീയ എന്നാണ് വിളിക്കുകയെന്നും നേത ടാക്‌സി ഡ്രൈവറോട് പറഞ്ഞു. എന്നാല്‍, ഇസ്രായേല്‍ എന്ന രാജ്യമില്ലെന്നാണ് ടാക്‌സി ഡ്രൈവര്‍ പറഞ്ഞത്. കാസബ്ലാങ്ക ഫുട്‌ബോള്‍ ഫാന്‍സ് ഫ്രീ ഫലസ്തീന്‍ എന്ന മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോയും ഡ്രൈവര്‍ നേതയെ കാണിച്ചു. അതില്‍ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും താന്‍ മൊറോക്കോക്കാരിയാണെന്നും നേത ഡ്രൈവറോട് പറഞ്ഞു.

മൊറോക്കോയില്‍ നിന്നും ഇസ്രായേലില്‍ കുടിയേറിയ ജൂതന്‍മാരുടെ രണ്ടാം തലമുറ, നേതയെ പോലുള്ളവര്‍, തിരികെ മൊറോക്കോയിലേക്ക് തന്നെ പോവുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബിസിനസുകാര്‍, കലാകാരന്‍മാര്‍, ഹാസ്യ കലാകാരന്‍മാര്‍, ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ തുടങ്ങിയവരാണ് കൂടുതലായും ഇസ്രായേല്‍ വിടുന്നത്.

'''ഒരിക്കല്‍ മൊറോക്കോയില്‍ പോവേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. അത് എന്റെ സംസ്‌കാരമാണ്, എന്റെ ഭാഷയാണ്, എന്റെ ആചാരരീതികളാണ്, എങ്ങനെയാണ് അവിടെ പോവാതിരിക്കുക?''നേത ചോദിക്കുന്നു. 2016ല്‍ ആണ് അവര്‍ ആദ്യമായി മൊറോക്കോയില്‍ പോയത്. യോസഫ് കുട്ടിക്കാലത്ത് താമസിച്ചിരുന്ന വീട് നേത കണ്ടു. കൊവിഡ് വന്നതോടെ ഇസ്രായേലിലേക്ക് തിരികെ പോയി. സിംഗിള്‍ പാരന്റായ നേതയുടെ മകന് പാസ്‌പോര്‍ട്ട് നല്‍കാന്‍ മൊറോക്കന്‍ അധികൃതര്‍ ആദ്യം വിസമ്മതിച്ചു. ഭര്‍ത്താവോ മുന്‍ ഭര്‍ത്താവോ ഇല്ലാതെ കുട്ടി എങ്ങനെ ഉണ്ടായെന്നാണ് അവര്‍ ചോദിച്ചതത്രെ.

2020 ഡിസംബറില്‍ മൊറോക്കോയും ഇസ്രായേലും എബ്രഹാം ഉടമ്പടിയില്‍ ഒപ്പിട്ടതോടെ വിവാഹമോചനക്കേസുകളുള്ള നിരവധി മൊറോക്കന്‍ ഇസ്രായേലികള്‍ മൊറോക്കോയില്‍ ഒളിച്ചു പാര്‍ക്കാന്‍ തുടങ്ങിയിരുന്നു. മൊറോക്കോ മതം നോക്കാതെയാണ് പൗരന്‍മാരെ പരിഗണിക്കുന്നതെന്ന് മൊറോക്കോയുടെ പൗരത്വം സ്വീകരിച്ച മൊറോക്കന്‍ വംശജയായ ചെന്‍ എല്‍മാലിയാച്ച് പറയുന്നു.


2023 ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം ഇസ്രായേലിലെ ബന്ധുക്കളെ കുറിച്ച് ചെന്നിന് ആശങ്കയുണ്ടായി. ഇനി എന്താണ് സംഭവിക്കുക എന്ന് യൂറോപ്പിലേയും യുഎസിലെയും വടക്കന്‍ ആഫ്രിക്കയിലേയും ജൂതന്‍മാര്‍ ആശങ്കപ്പെട്ട സമയമായിരുന്നു അത്. അതിനാല്‍ ചെന്‍ ഇസ്രേയിലിലേക്ക് തിരികെ പോയി. ഡിഎന്‍എയില്‍ മൊറോക്കോയുള്ളതിനാല്‍ അതിവേഗം തിരിച്ചുപോയെന്നും ചെന്‍ പറയുന്നു.

1948ല്‍ ഇസ്രായേല്‍ രൂപീകരിക്കുമ്പോള്‍ മൊറോക്കോയില്‍ 2,70,000 ജൂതന്‍മാരുണ്ടായിരുന്നു. അതില്‍ ഭൂരിഭാഗവും പിന്നീട് ഇസ്രായേലില്‍ എത്തി. അവരുടെ പുതുതലമുറയാണ് ഇപ്പോള്‍ ഇസ്രായേല്‍ ഉപേക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it