Sub Lead

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: 225 വോട്ടുകള്‍ നേടി ബൈഡന്‍, ട്രംപിന് 213

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: 225 വോട്ടുകള്‍ നേടി ബൈഡന്‍, ട്രംപിന് 213
X

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇരുസ്ഥാനാര്‍ഥികളും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഫലം പുറത്തുവരുന്നതിനിടെ വിജയ പ്രതീക്ഷയുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ശുഭ സൂചന പങ്കുവച്ചത്. ഇന്ന് രാത്രിയില്‍ ഞാനൊരു വലിയ പ്രഖ്യാപനം നടത്തും. ഒരു വലിയ വിജയത്തിന്റെ പ്രഖ്യാപനം. ട്രംപ് ട്വീറ്റ് ചെയ്തു.

അതേസമയം, നിലവില്‍ 225 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. 213 വോട്ടുകളുമായി ട്രംപ് തൊട്ട് പിന്നിലുണ്ട്. 270 വോട്ടുകളാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ വേണ്ടത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവാനുള്ള സംസ്ഥാനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത് ട്രംപിന്റെ തിരിച്ചു വരവിന് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. മിഷിഗണ്‍, പെന്‍സുല്‍വാലിയ, നോര്‍ത്ത് കരോലീന എന്നിവിടങ്ങളില്‍ ട്രംപിനാണ് മുന്നേറ്റം. നെവാദയില്‍ മാത്രമാണ് ബൈഡന് ലീഡുള്ളത്.




Next Story

RELATED STORIES

Share it