Sub Lead

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഫ്‌ളോറിഡയില്‍ ട്രംപ്; വാഷിങ്ടണ്‍, കാലഫോര്‍ണിയ നിര്‍ണ്ണായക സംസ്ഥാനങ്ങളില്‍ ബൈഡന്‍-ബൈഡന്‍ 238; ട്രംപ് 213

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഫ്‌ളോറിഡയില്‍ ട്രംപ്; വാഷിങ്ടണ്‍, കാലഫോര്‍ണിയ നിര്‍ണ്ണായക സംസ്ഥാനങ്ങളില്‍ ബൈഡന്‍-ബൈഡന്‍ 238; ട്രംപ് 213
X

വാഷിങ്ടണ്‍ ഡിസി: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മറ്റൊരു ശ്രദ്ധാകേന്ദ്രമായ ഫ്ളോറിഡ, ടെക്സാസ്, ഒഹായോ എല്ലാം ട്രംപ് നേടിയതായാണ് ഒടുവിലത്തെ റിപോര്‍ട്ടുകള്‍. ഫ്‌ളോറിഡയിലെ 29 ഇലക്ട്രല്‍ സീറ്റുകളാണ് ട്രംപ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ മിനിസോട്ടയില്‍ ട്രംപിനെ പിന്‍തള്ളി ബൈഡനാണ് വിജയം കൈവരിച്ചിരിക്കുന്നത്. 10 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെ നിന്നും ബൈഡന് ലഭിച്ചത്. വാഷിങ്ടണ്‍, കാലഫോര്‍ണിയ ,ഒറേഗണ്‍ സംസ്ഥാനങ്ങളിലും വിജയം ബൈഡനൊപ്പമാണ്. നിലവില്‍ 238 ഇലക്ട്‌റല്‍ വോട്ടുകളാണ് ജോ ബൈഡന്‍ ഇപ്പോള്‍ നേടിയിരിക്കുന്നത്. 213 ഇലക്ട്‌റല്‍ വോട്ടുകള്‍ ട്രംപും നേടിയിട്ടുണ്ട്

കഴിഞ്ഞ തവണ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്നു ഹിലരി ക്ലിന്റണില്‍ നിന്ന് ട്രംപ് പിടിച്ചെടുത്ത സംസ്ഥാനമാണ് ഫ്‌ളോറിഡ. ഇക്കുറിയും സംസ്ഥാനം പിടിക്കാന്‍ കഴിഞ്ഞതോടെ തിരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറിയിരിക്കുകയാണ്. കൂടുതല് ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, ഇല്ലിനോയി, വെര്‍ജീന, ന്യൂമെക്‌സിക്കോ, കൊളൊറാണ്ടോ, മേരിലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. നേരത്തേ ട്രംപ് മുന്നേറിയ മിനെസോട്ടയില്‍ ബൈഡനാണ് ഇപ്പോള്‍ ലീഡ്‌ചെയ്യുന്നത്. ഫ്‌ളോറിഡയും ടെക്‌സാസും നഷ്ടമായ സാഹചര്യത്തില്‍ ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങളായ പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോസിന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിര്‍ണായകമായെക്കും.




Next Story

RELATED STORIES

Share it