- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ പ്രക്ഷോഭം: കണ്ണൂരില്‍ മാര്‍ച്ച് 2 മുതല്‍ 7 വരെ 'അംബേദ്കര്‍ സ്‌ക്വയര്‍'

കണ്ണൂര്‍: പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്ഡിപിഐ കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌റ്റേഡിയം കോര്‍ണറില്‍ മാര്‍ച്ച് 2 മുതല്‍ 7 വരെ അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രെട്ടറി ബഷീര്‍ കണ്ണാടിപറമ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടി വൈകീട്ട് അഞ്ചിന് ആരംഭിച്ച് രാത്രി 9.30ന് അവസാനിക്കും. മാര്‍ച്ച് 2ന് എസ്ഡിപിഐ തമിഴ്‌നാട് ഘടകം പ്രസിഡന്റ് നെല്ലൈ മുബാറക് ഉദ്ഘാടനം ചെയ്യും. ഓരോ ദിവസങ്ങളിലും വിവിധ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്യങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിക്കും. കൂടാതെ, വ്യത്യസ്ത പ്രതിഷേധ കലാരൂപങ്ങളും, ഫാഷിസ്റ്റ് വിരുദ്ധ സിനിമ, നാടകം, ഭീകര ഭരണകൂടത്തിനെതിരെയുള്ള കുറ്റ വിചാരണ തുടങ്ങിയവയും സംഘടിപ്പിക്കും.
ജനാധിപത്യ രാജ്യത്ത് പൗരന്മാരാണ് യഥാര്‍ഥ അധികാരികള്‍. ഫാഷിസ്റ്റ് ഭരണകൂടം ജനവിരുദ്ധവും വംശീയവും ഭരണഘടനാവിരുദ്ധവുമായ നിയമങ്ങള്‍ പൗരനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരേ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും നിലപാടില്‍നിന്നു പിന്നോട്ടുപോവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനാല്‍ പൗരത്വ പ്രക്ഷോഭങ്ങള്‍ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും ഈ പ്രക്ഷോഭത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















