Sub Lead

മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ പോലിസ് ഉദ്യോഗസ്ഥനെ നാല് വര്‍ഷത്തിന് ശേഷം വെറുതെവിട്ടു; അറസ്റ്റിന് പിന്നില്‍ മോദി-ഫഡ്‌നാവിസ് കൂട്ടുകെട്ടെന്ന് മകന്‍

മുംബൈ ആന്റി നാര്‍ക്കോട്ടിക് സെല്ലില്‍ മുതിര്‍ന്ന ഇന്‍സ്‌പെക്ടറായിരുന്നു സുഹാസ് ഗോഖലെ, സഹപ്രവര്‍ത്തകന്‍ ഗൗതം ഗെയ്ഖ്വാദ്, മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കെതിരായ കുറ്റമാണ് ക്രൈംബ്രാഞ്ച് ഒഴിവാക്കിയത്. മതേതരനായ പിതാവിനെതിരേ സംസ്ഥാനവും കേന്ദ്രവും ഭരിച്ചിരുന്ന ബിജെപി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയായിരുന്നു ഈ കേസിന് പിന്നിലെന്ന് മകന്‍ സാകേത് ഗോഖലെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ പോലിസ് ഉദ്യോഗസ്ഥനെ നാല് വര്‍ഷത്തിന് ശേഷം വെറുതെവിട്ടു; അറസ്റ്റിന് പിന്നില്‍ മോദി-ഫഡ്‌നാവിസ് കൂട്ടുകെട്ടെന്ന് മകന്‍
X

മുംബൈ: റിട്ടയര്‍മെന്റ് ദിവസത്തിന്റെ തൊട്ടുതലേന്ന് മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ ഉന്നത പോലിസ് ഉദ്യോഗസ്ഥനെയും നാലു സഹപ്രവര്‍ത്തകരെയും തെളിവില്ലെന്ന് കണ്ട് നാലു വര്‍ഷത്തിനു ശേഷം വെറുതെവിട്ടു. മുംബൈ ആന്റി നാര്‍ക്കോട്ടിക് സെല്ലില്‍ മുതിര്‍ന്ന ഇന്‍സ്‌പെക്ടറായിരുന്നു സുഹാസ് ഗോഖലെ, സഹപ്രവര്‍ത്തകന്‍ ഗൗതം ഗെയ്ഖ്വാദ്, മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കെതിരായ കുറ്റമാണ് ക്രൈംബ്രാഞ്ച് ഒഴിവാക്കിയത്. മതേതരനായ പിതാവിനെതിരേ സംസ്ഥാനവും കേന്ദ്രവും ഭരിച്ചിരുന്ന ബിജെപി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയായിരുന്നു ഈ കേസിന് പിന്നിലെന്ന് മകന്‍ സാകേത് ഗോഖലെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2015 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലിസ് കോണ്‍സ്റ്റബിള്‍ ധര്‍മരാജ് ഗോഖലെയുടെ വീട്ടില്‍ നിന്നും പോലിസ് സ്‌റ്റേഷനിലെ അദ്ദേഹത്തിന്റെ ലോക്കറില്‍ നിന്നും 124 കിലോഗ്രാം മെഫര്‍ഡോണ്‍(മിയോ മിയോ) എന്ന മയക്കു മരുന്ന് കിട്ടി എന്നായിരുന്നു ആരോപണം. ഇതില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നാരോപിച്ചാ് സുഹാസ് ഗോഖലെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തത്. എന്നാല്‍, പിടിച്ചെടുത്തത് മോണോസോഡിയം ഗ്ലൂട്ടാമേറ്റ്(അജിനമോട്ടോ) ആയിരുന്നുവെന്ന് പിന്നീട് ഫോറന്‍സിക് പരിശോധനയില്‍ തെളിയുകയായിരുന്നു. ഇതിനെതിരേ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കുകുകയും പുനപ്പരിശോധനയ്ക്ക് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, രണ്ടാമത്തെ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് പോലിസ് ഉദ്യോഗസ്ഥരെ കേസില്‍ ബന്ധപ്പെടുത്താന്‍ ആവശ്യമായ ഒരു തെളിവും കണ്ടെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാംഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉത്തരവ് പ്രകാരമാണ് റിട്ടയര്‍മെന്റിന്റെ തലേന്ന് അര്‍ധരാത്രി പിതാവിനൈ പോലിസ് പിടിച്ചുകൊണ്ടുപോയതെന്ന് സാകേത് ഗോഖലെ പറഞ്ഞു. മയക്കുമരുന്നതിനെതിരായ പോരാട്ടത്തില്‍ 30 വര്‍ഷം നാടിനെ സേവിച്ച അദ്ദേഹത്തിന് രാജ്യസ്‌നേഹികളെന്ന് അവകാശപ്പെടുന്നവര്‍ നല്‍കിയ പ്രതിഫലമായിരുന്നു അത്. പിറ്റേ ദിവസത്തെ റിട്ടയര്‍മെന്റ് പരേഡില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും അതിന് ശേഷം അറസ്റ്റ് ചെയ്‌തോളൂ എന്നും അദ്ദേഹം കാല് പിടിച്ച് അഭ്യര്‍ഥിച്ചെങ്കിലും പോലിസ് കേള്‍ക്കാന്‍ തയ്യാറായില്ല. അദ്ദേഹത്തെ മാന്യമായി റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് ന്യൂഡല്‍ഹിയില്‍ നിന്നുള്ള യജനമാനന്റെ ഉത്തരവ്് അവര്‍ അനുസരിക്കുകയായിരുന്നു. ജോലിക്കിടെയുണ്ടായ പരിക്കിനെ തുടര്‍ന്ന് 14 വര്‍ഷം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന നിലയിലാണ് സുഹാസ് ഗോഖലെ പോലിസ് സേനയില്‍ ജോലി ചെയ്തത്. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷം അദ്ദേഹം കടുത്ത ശാരീരിക, മാനസിക പീഡനമാണ് അധികൃതരില്‍ നിന്ന് നേരിട്ടതെന്നും സാകേത് പറഞ്ഞു.

തിളങ്ങി നിന്ന ഒരു പോലിസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ നാലു വര്‍ഷമായി തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു മോദി-ഫദ്‌നാവിസ് ബിജെപി സര്‍ക്കാരുകള്‍. എന്നാല്‍, അദ്ദേഹത്തിന്റെ ദേഹത്ത് ഒരു കറ പോലും പുരട്ടാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും സാകേത് ചൂണ്ടിക്കാട്ടി.

തന്നെ ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് സുഭാഷ് ഗോഖലെ പറഞ്ഞു. ഞാന്‍ ചെയ്യാത്ത കുറ്റത്തിന് നാല് വര്‍ഷവും രണ്ട് മാസവും പീഡനമനുഭവിച്ച ശേഷമാണ് അവര്‍ എന്നെ വെറുതെവിട്ടിരിക്കുന്നത്. എനിക്ക് നീതി കിട്ടി എന്ന് എങ്ങിനെ പറയാനാവും. ജീവിതം മുഴുവന്‍ ഇതിന്റെ ആഘാതം തന്നെ വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it