Sub Lead

ആലപ്പുഴ തങ്ങള്‍ കുഞ്ഞ് കസ്റ്റഡി മരണം: പ്രതികളായ മുഴുവന്‍ പോലിസുകാരെയും വെറുതെ വിട്ടു

ആലപ്പുഴ പുന്നപ്ര പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തൂക്കുകുളം ദര്‍ശനയില്‍ തങ്ങള്‍കുഞ്ഞിനെ(60) കസ്റ്റഡിയില്‍ കൊലപ്പെടുത്തിയെന്ന കേസില്‍ ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെ മുന്‍ എസ്‌ഐ മാവേലിക്കര പള്ളിക്കല്‍ കാട്ടുതലയ്ക്കല്‍ ജോണ്‍ വര്‍ഗീസ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായിരുന്ന മണ്ണഞ്ചേരി വട്ടത്തറ വീട്ടില്‍ വി സി പ്രദീപ് കുമാര്‍, തണ്ണീര്‍മുക്കം ചാരമംഗലം പടിഞ്ഞാത്തേകുറ്റിയില്‍ എം പ്രദീപ് കുമാര്‍, വള്ളികുന്നം കടുവിനാല്‍ അജിഭവനില്‍ പി വി സുഭാഷ്, ചേര്‍ത്തല വള്ളിക്കുന്നം കാട്ടുതലക്കല്‍ ഗോപിനാഥ പ്രഭു എന്നിവരെയാണ് വെറുതെ വിട്ടത്.

ആലപ്പുഴ തങ്ങള്‍ കുഞ്ഞ് കസ്റ്റഡി മരണം: പ്രതികളായ മുഴുവന്‍ പോലിസുകാരെയും വെറുതെ വിട്ടു
X

കൊച്ചി: ആലപ്പുഴ തങ്ങള്‍ കുഞ്ഞ് കസ്റ്റഡി മരണക്കേസില്‍ പ്രതികളായ മുഴുവന്‍ പോലിസുകാരെയും കോടതി വെറുതെ വിട്ടു. ആലപ്പുഴ പുന്നപ്ര പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തൂക്കുകുളം ദര്‍ശനയില്‍ തങ്ങള്‍കുഞ്ഞിനെ(60) കസ്റ്റഡിയില്‍ കൊലപ്പെടുത്തിയെന്ന കേസില്‍ ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെ മുന്‍ എസ്‌ഐ മാവേലിക്കര പള്ളിക്കല്‍ കാട്ടുതലയ്ക്കല്‍ ജോണ്‍ വര്‍ഗീസ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായിരുന്ന മണ്ണഞ്ചേരി വട്ടത്തറ വീട്ടില്‍ വി സി പ്രദീപ് കുമാര്‍, തണ്ണീര്‍മുക്കം ചാരമംഗലം പടിഞ്ഞാത്തേകുറ്റിയില്‍ എം പ്രദീപ് കുമാര്‍, വള്ളികുന്നം കടുവിനാല്‍ അജിഭവനില്‍ പി വി സുഭാഷ്, ചേര്‍ത്തല വള്ളിക്കുന്നം കാട്ടുതലക്കല്‍ ഗോപിനാഥ പ്രഭു എന്നിവരെയാണ് വെറുതെ വിട്ടത്.എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി പി പ്രിയാചന്ദാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്.

1998 ആഗസ്ത് എട്ടിന് രാത്രിയിലാണ് ആലപ്പുഴ സൗത്ത് പോലിസ് തങ്ങള്‍കുഞ്ഞിനെ കസ്റ്റഡിയിലെടുത്തത്. രാത്രി പത്തരയോടെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ഭാര്യ ഡോ. രാധാമണിയുടെയും മകന്‍ ബിനോജിന്റെയും മുന്നിലിട്ട് അതിക്രൂരമായി മര്‍ദിച്ചശേഷം ജീപ്പിലിട്ട് കൊണ്ടുപോവുകയായിരുന്നുവത്രേ. പിന്നീട് മുക്കാല്‍ മണിക്കൂറിനുശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചുവെന്നാണ് പ്രോസിക്യുഷന്‍ കേസ്. ബിനോജിനെയും രാധാമണിയെയും ലാത്തികൊണ്ട് ആക്രമിച്ചതായും ആരോപണമുണ്ടായിരുന്നു. രാധാമണിയുടെ വീട്ടുകാരുമായി ഉണ്ടായിരുന്ന ഓഹരി തര്‍ക്കത്തിന്റെ പേരിലായിരുന്നു പോലിസ് തങ്ങള്‍ കുഞ്ഞിനെ കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ക്കെതിരായ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം നേരത്തേ ഹൈകോടതി റദ്ദാക്കിയിരുന്നു.

Next Story

RELATED STORIES

Share it