രാജ്യത്തെ 36000 'ക്ഷേത്രങ്ങളും' നിയമ പരമായി വീണ്ടെടുക്കും; പ്രകോപനവുമായി കര്ണാടക മുന് മന്ത്രി
രാജ്യത്തുടനീളം 3600ലധികം ക്ഷേത്രങ്ങള് തകര്ക്കപ്പെട്ടിട്ടുണ്ടെന്നും പകരം മുസ്ലീം പള്ളികള് സ്ഥാപിച്ചിട്ടുണ്ടെന്നും ഇയാള് അവകാശപ്പെട്ടു.

ബെംഗളൂരു: വാരാണസിയിലെ ഗ്യാന്വാപി പള്ളി സമുച്ചയവും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും സംബന്ധിച്ച വിവാദങ്ങള് കത്തിപ്പടരുന്നതിനിടെ മുസ്ലിംകള്ക്കെതിരേ പ്രകോപനവുമായി കര്ണാടക മുന് മന്ത്രി. 'മുസ്ലിം സ്വേച്ഛാധിപതികള് പള്ളികള് സ്ഥാപിക്കുന്നതിനായി തകര്ത്ത 36000 ക്ഷേത്രങ്ങളും' തിരിച്ചുപിടിക്കുമെന്നാണ് കര്ണാടക സര്ക്കാരിലെ മുതിര്ന്ന ബിജെപി നേതാവും മുന് മന്ത്രിയുമായ ഈശ്വരപ്പ ഭീഷണി മുഴക്കിയിരിക്കുന്നത്. രാജ്യത്തുടനീളം 3600ലധികം ക്ഷേത്രങ്ങള് തകര്ക്കപ്പെട്ടിട്ടുണ്ടെന്നും പകരം മുസ്ലീം പള്ളികള് സ്ഥാപിച്ചിട്ടുണ്ടെന്നും ഇയാള് അവകാശപ്പെട്ടു.
'അവര് മറ്റെവിടെയെങ്കിലും പള്ളികള് പണിയട്ടെ, നമസ്കരിക്കട്ടെ, എന്നാല് നമ്മുടെ ക്ഷേത്രങ്ങള്ക്ക് മുകളില് മസ്ജിദുകള് നിര്മ്മിക്കാന് അവരെ അനുവദിക്കാനാവില്ല. 36000 ക്ഷേത്രങ്ങളും നിയമപരമായി ഹിന്ദുക്കള്ക്ക് തിരിച്ചുപിടിക്കും'- ഈശ്വരപ്പയെ ഉദ്ധരിച്ച് എഎന്ഐ റിപ്പോര്ട്ട് ചെയ്തു. അഴിമതി ആരോപണത്തെ തുടര്ന്ന് കര്ണാടക മന്ത്രിസഭയില്നിന്ന് പുറത്തായ ആളാണ് ഈശ്വരപ്പ.
മംഗലാപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പള്ളിയുടെ തൂണിലെ വാസ്തുവിദ്യാ ഹൈന്ദവ ക്ഷേത്രത്തിലേതിനു സമാനമാണെന്ന് അവകാശപ്പെട്ട് ഇവിടെ പരിശോധന നടത്തണമെന്ന് ഹിന്ദുത്വര് ആവശ്യപ്പെടുന്നതിനിടെയാണ് ക്ഷേത്രങ്ങള് തിരിച്ചുപിടിക്കുമെന്ന ഈശ്വരപ്പയുടെ അവകാശവാദം.
RELATED STORIES
ശുചിമുറിയില് കയറി സ്കൂള് വിദ്യാര്ഥിനികള്ക്ക് നേരെ ലൈംഗീകാതിക്രമം: ...
25 Jun 2022 8:25 AM GMTപോലിസിനെ വെല്ലുവിളിച്ച് പ്രതി ചേർക്കപ്പെട്ട ആരോഗ്യ മന്ത്രിയുടെ...
25 Jun 2022 8:16 AM GMT'ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി! ഇപ്പോ ജയിലിലാണ്: വി ടി...
25 Jun 2022 7:24 AM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്സണല് ...
25 Jun 2022 7:23 AM GMT'അസംബന്ധം പറയാതെ മര്യാദക്ക് ഇരുന്നോളണം';മാധ്യമ പ്രവര്ത്തകനോട്...
25 Jun 2022 7:12 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന് സിപിഎം...
25 Jun 2022 6:52 AM GMT