Sub Lead

ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ അനധികൃതമായി സ്ഥാപിക്കാനുള്ള റിലയന്‍സിന്റെ ശ്രമം ആലപ്പുഴ നഗരസഭ തടഞ്ഞു

നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, ഉപാധ്യക്ഷന്‍ പി എസ് എം ഹുസൈന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ ബാബു, കൗണ്‍സിലര്‍ എം ആര്‍ പ്രേം, ഹെല്‍ത്ത് ഓഫീസര്‍ വര്‍ഗീസ്, ഉദ്യോഗസ്ഥരായ ഗിരീഷ്, പ്രിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് തടഞ്ഞത്.

ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ അനധികൃതമായി സ്ഥാപിക്കാനുള്ള റിലയന്‍സിന്റെ ശ്രമം ആലപ്പുഴ നഗരസഭ തടഞ്ഞു
X

ആലപ്പുഴ: നഗരസഭ പരിധിയിലെ റോഡുകളില്‍ റിലയന്‍സിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ അനധികൃതമായി സ്ഥാപിയ്ക്കുന്നത് ആലപ്പുഴ നഗരസഭ തടഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, ഉപാധ്യക്ഷന്‍ പി എസ് എം ഹുസൈന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ ബാബു, കൗണ്‍സിലര്‍ എം ആര്‍ പ്രേം, ഹെല്‍ത്ത് ഓഫീസര്‍ വര്‍ഗീസ്, ഉദ്യോഗസ്ഥരായ ഗിരീഷ്, പ്രിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് തടഞ്ഞത്.

നഗരസഭ പരിധിയില്‍ അനുവാദം നല്‍കിയതിന്റെ ഇരട്ടി ദൂരം റിലയന്‍സ് റോഡ് കുഴിച്ചതിനെ തുടര്‍ന്ന് നഗരസഭ റോഡ് കട്ടിങ് ചാര്‍ജ്ജും പിഴയും ചേര്‍ത്ത് 9.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരേ റിലയന്‍സ് ട്രിബ്യൂണലില്‍ പോവുകയും റോഡ് കട്ടിങ്് ദൂരം സംബന്ധിച്ച് സംയുക്ത പരിശോധന നടത്താന്‍ വിധിയുണ്ടാവുകയും ചെയ്തു. എന്നാല്‍ പരിശോധനയ്ക്കായി റിലയന്‍സ് നഗരസഭയെ സമീപിച്ചില്ല എന്നു മാത്രമല്ല കളര്‍കോട് മുതല്‍ തിരുവാമ്പാടി വരെ പോള്‍ സ്ഥാപിയ്ക്കുകയും ചെയ്തു.

ഇത് തടയുമെന്നറിയിച്ചപ്പോള്‍ കഴിഞ്ഞ 7ന് റിലയന്‍സ് മാനേജ്‌മെന്റ് നഗരസഭയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ മൂന്നു ദിവസത്തിനകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാമെന്ന് റിലയന്‍സ് അറിയിച്ചിരുന്നു. അവര്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് തീരുമാനമറിയിക്കാം എന്ന് നഗരസഭ അധ്യക്ഷ സൗമ്യാരാജ് അവരെ അറിയിച്ചിരുന്നു. അതിന് ശേഷം മാത്രമേ പ്രവര്‍ത്തികള്‍ നടത്തുകയുള്ളു എന്ന് റിലയന്‍സ് സമ്മതിച്ചതുമാണ്. എന്നാല്‍ ഇതിന് വിരുദ്ധമായി മുല്ലയ്ക്കല്‍ സീറോ ജംഗ്ഷന്‍ പ്രദേശത്ത് റോഡില്‍ കുഴിവെട്ടി നടത്തിയ റിലയന്‍സിന്റെ പ്രവൃത്തികളാണ് തടഞ്ഞത്.

Next Story

RELATED STORIES

Share it