Sub Lead

'ചരിത്രത്തില്‍ അക്ബര്‍ അലി മമ്പാട്' ജീവചരിത്രം പ്രകാശനം ചെയ്തു

ചരിത്രത്തില്‍ അക്ബര്‍ അലി മമ്പാട് ജീവചരിത്രം പ്രകാശനം ചെയ്തു
X

തിരൂര്‍: തിരൂരിന്റെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന അക്ബറലി മമ്പാടിന്റെ ജീവചരിത്രമായ 'ചരിത്രത്തില്‍ അക്ബറലി മമ്പാട്' എന്ന പുസ്തകം പ്രശസ്ത ഇംഗ്ലീഷ് കവിയത്രി രോഷ്‌നി കൈനിക്കര ഡോ.കെ നൗഷാദിന് നല്‍കി പ്രകാശനം ചെയ്തു. ഡോക്ടേഴ്‌സ് ഹാളില്‍ തിരൂര്‍ സൗഹൃദവേദി സംഘടിപ്പിച്ച അനുസ്മരണ സമ്മേളന വേദിയിലായിരുന്നു പുസ്തക പ്രകാശനം.

അക്ബറലി മമ്പാടിനെ പോലെയുള്ളവര്‍ കൊളുത്തിവെച്ച നന്മയുടെ ദീപശിഖ വരും തലമുറകള്‍ക്ക് കൈമാറാന്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സമൂഹങ്ങളില്‍ ഇങ്ങനെയുള്ളവര്‍ വളരെ കുറവായിരിക്കും മാര്‍ഗ്ഗദര്‍ശനം നല്‍കാനും നന്മകളിലേക്ക് ജനങ്ങളെ വഴി നടത്താനും ശ്രമങ്ങള്‍ കുറഞ്ഞുവരുന്ന ഒരു കാലത്ത് അക്ബറലിയെ പോലുള്ളവര്‍ കാലഘട്ടത്തിന്റെ ആവശ്യമാണ് രോഷ്‌നി കൈനിക്കര കൂട്ടിച്ചേര്‍ത്തു. സൗഹൃദവേദി പ്രസിഡന്റ് കെ പി ഒ റഹ്‌മത്തുല്ല അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ കെ റസാക്ക് ഹാജി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഷ്‌റഫ് തറമ്മല്‍, ഡോക്ടര്‍ ഹസ്സന്‍ ബാബു, പി എ എം ഹാരിസ്, ഇ രാമകൃഷ്ണന്‍ ഉണ്ണി, ഷാഫി ഹാജി കൈനിക്കര, അശോകന്‍ വൈയാട്ട്, കായക്കല്‍ അലി, കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, ചിറക്കല്‍ ഉമ്മര്‍, അബ്ദുല്‍ ഖാദര്‍ കൈനിക്കര, സാഗര്‍ അബ്ദുള്ള, പിപി അബ്ദുറഹിമാന്‍, മമ്മി ചെറുതോട്ടത്തില്‍, എകെ സെയ്തു, ഗഫൂര്‍ മാസ്റ്റര്‍, കെ എം ഹനീഫ, എ എസ് രാജേന്ദ്രന്‍, സിഎം മൊയ്തീന്‍ കുട്ടി, കെവിഒ അബൂബക്കര്‍, ഷിബി അക്ബറലി, തറമ്മല്‍ സിദ്ദീഖ് ഹാജി, പാറയില്‍ ഫസലു ,ഹമീദ് കൈനിക്കര, ഫിറോസ് നഹ , ഗ്രന്ഥകര്‍ത്താവ് കുഞ്ഞുമുഹമ്മദ് പാണ്ടികശാല എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it