Sub Lead

ക്രിസ്ത്യൻ മിഷനറിമാർ നിർബന്ധിത മതപരിവർത്തനം നടത്തുന്നു; പ്രതിരോധ ക്യാംപയിൻ ആരംഭിക്കും: അകാൽ തഖ്ത് മേധാവി

കഴിഞ്ഞ ഏതാനും വര്‍ഷമായി മതംമാറ്റത്തിനുള്ള ശ്രമങ്ങള്‍ പ്രദേശത്ത് നടക്കുന്നുണ്ടെന്നും പാവപ്പെട്ട ആളുകളെ പ്രലോഭിപ്പിച്ചും പറ്റിച്ചുമാണ് മതംമാറ്റം നടത്തുന്നതെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം

ക്രിസ്ത്യൻ മിഷനറിമാർ നിർബന്ധിത മതപരിവർത്തനം നടത്തുന്നു; പ്രതിരോധ ക്യാംപയിൻ ആരംഭിക്കും: അകാൽ തഖ്ത് മേധാവി
X

ലുധിയാന: ക്രിസ്ത്യൻ മിഷനറിമാർ പഞ്ചാബിന്റെ അതിർത്തി പ്രദേശങ്ങളിൽ നിർബന്ധിത മതപരിവർത്തനം നടത്തുകയാണെന്ന് അകാൽ തഖ്ത് ജതേദർ ജിയാനി ഹർപ്രീത് സിങ് പറഞ്ഞു. ഇത്തരം നിർബന്ധിത പ്രേരണകളെ പ്രതിരോധിക്കാൻ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) ക്യാംപയിൻ ആരംഭിക്കുമെന്നും തഖ്ത് ജത്തേദർ ജിയാനി ഹർപ്രീത് സിങ് പറഞ്ഞു .

ക്രിസ്ത്യൻ മിഷനറിമാർ കഴിഞ്ഞ ചില വർഷങ്ങളായി നിർബന്ധിത മതപരിവർത്തനത്തിനായി അതിർത്തി പ്രദേശത്ത് ശക്തമായ പ്രചാരണം നടത്തി വരുകയാണ്. അത്തരം നിരവധി റിപോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്, സിഖ് സമുദായത്തിലെ ഏറ്റവും ഉയർന്ന പ്രധാന പുരോഹിതനായ അകൽ തഖ്ത് ജതേദർ പറഞ്ഞു.

ദലിത് സിഖ് സമുദായത്തിൽ നിന്നുള്ളയാളാണ് ജിയാനി ഹർപ്രീത് സിങ്. കൂടാതെ, അമൃത്സറിലെ ദലിത്, സിഖ് സംഘടനകൾ ദലിത് സിഖുകാർക്ക് സുവർണക്ഷേത്രത്തിലും അകൽ തഖ്തിലും പ്രവേശിക്കുന്നതിനും പ്രാർഥിക്കുന്നതിനുമുള്ള അവകാശം പുനസ്ഥാപിച്ചതിന്റെ 101 -ാം വാർഷിക ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി നിർബന്ധിത മതപരിവർത്തനത്തെ ചെറുക്കുന്നതിനായി 'ഘർ ഘർ ആന്ദർ ധർമ്മശാല' എന്ന ക്യാംപയിൻ ആരംഭിക്കും, നിർബന്ധിത മതപരിവർത്തനം സിഖ് മതത്തിനെതിരായ അപകടകരമായ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.

മതം ആത്മീയതയുടെ വിഷയമാണ്. നിർബന്ധിത മതപരിവർത്തനവും പാരിതോഷികം നൽകി ആകർഷിക്കുന്നതും ഒരിക്കലും ന്യായീകരിക്കാനാവില്ല. നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരായ പ്രചാരണം ശക്തിപ്പെടുത്തുന്നതിൽ എല്ലാ സിഖുകാരും എസ്ജിപിസിയെ പിന്തുണയ്ക്കണം, ഇത് വളരെ ഗുരുതരമായ വെല്ലുവിളിയാണ്. നമ്മൾ അതിനെ ചെറുക്കണം. ക്യാംപയിൻ ഇന്ത്യ മുഴുവൻ നടത്തണം, ജതേദാർ പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷമായി മതംമാറ്റത്തിനുള്ള ശ്രമങ്ങള്‍ പ്രദേശത്ത് നടക്കുന്നുണ്ടെന്നും പാവപ്പെട്ട ആളുകളെ പ്രലോഭിപ്പിച്ചും പറ്റിച്ചുമാണ് മതംമാറ്റം നടത്തുന്നതെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.

ഗ്രാമീണ മേഖലകളിൽ ക്രിസ്ത്യൻ മിഷണറിമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഇതിനു പിറകെ സിഖ് മതത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാൻ എസ്ജിപിസി കാര്യമായ പ്രവര്‍ത്തനം നടത്തുന്നില്ലെന്ന് പരാതിയും ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മിഷണറി മോഡൽ പ്രചാരണവുമായി സിഖ് പുരോഹിതരും രംഗത്തിറങ്ങിയത്.

150 സംഘങ്ങളായി തിരിഞ്ഞ് വീടുകള്‍ കയറിയും വൈകുന്നേരങ്ങളിൽ കുട്ടികള്‍ക്ക് മതപഠനം നടത്തിയും ഇതിനോടകം തന്നെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ആളുകളിലേയ്ക്ക് സിഖ് മതത്തെപ്പറ്റിയുള്ള വിവരങ്ങള്‍ കടുതലായി എത്തിക്കുന്നതിനു പുറമെ യുവതലമുറയിൽ മതത്തെപ്പറ്റിയും പാരമ്പര്യത്തെപ്പറ്റിയും അഭിമാന ബോധമുണ്ടാക്കാനും പുതിയ നീക്കം സഹായിക്കുമെന്നാണ് ഇവര്‍ കരുതുന്നത്.

Next Story

RELATED STORIES

Share it