- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചേര്‍ത്തുപിടിച്ചവര്‍ക്ക് നന്ദി അറിയിച്ച് ഐഷ സുല്‍ത്താന
'നാളെ ഞാന്‍ ലക്ഷദ്വീപിലേക്ക് പോവുന്നുണ്ട്, തിരിച്ച് ഇങ്ങോട്ട് തന്നെ വരും, ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണ്... '

കൊച്ചി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ നടത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിനു രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ സംവിധായക ഐഷാ സുല്‍ത്താന തന്നെ പിന്തുണച്ചവര്‍ക്കും ചേര്‍ത്തുപിടിച്ചവര്‍ക്കും നന്ദി അറിയിച്ച് രംഗത്ത്. നാളെ ലക്ഷദ്വീപിലേക്കു പോവുന്നുണ്ടെന്നും തിരിച്ച് ഇങ്ങോട്ട് തന്നെ വരുമെന്നും ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണെന്നും ഐഷാ സുല്‍ത്താന ഫേസ് ബുക്കിലൂടെ അറിയിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഐഷാ സുല്‍ത്താനയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'They were dead; I could no longer deny it. What a thing to acknowledge in your heart! To lose a brother is to lose someone with whom you can share the experience of growing old, who is supposed to bring you a sister-in-law and nieces and nephews, creatures to people thet ree of your life and give it new branches. To lose your father is to lose the one whose guidance and help you seek, who supports you like at reet runk supports its branches.' A lot of things broke my heart but fixed my vision...?
സത്യത്തിന്റെ പാതയില്‍ ഇന്ന് തിരക്ക് വളരെ കുറവാണ്. അതുകൊണ്ട് തന്നെ എനിക്ക് എളുപ്പത്തില്‍ എന്റെ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ സാധിക്കും... ?
നീതി പീഠത്തില്‍ എനിക്ക് പൂര്‍ണ വിശ്വാസമാണ്...
സത്യം മനസ്സിലാക്കി എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും... ?
തിരുവന്തപുരത്ത് വന്നപ്പോ തൊട്ട് എന്നെ വളര്‍ത്തിയത് ഇവിടത്തെ പ്രമുഖ മാധ്യമങ്ങളാണ്, അവര്‍ അന്നും എന്നെ ചേര്‍ത്തുപിടിച്ചു. ഇന്നും എന്നെ ചേര്‍ത്ത് പിടിച്ചു....
എന്നിലെ സത്യാവസ്ഥ തിരിച്ചറിഞ്ഞു നേരിന്റെ ഒപ്പം നിന്ന് കൊണ്ട് നേരായ മാര്‍ഗത്തില്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാ മാധ്യമങ്ങള്‍ക്കും എന്റെ ബിഗ് സല്യൂട്ട്...
സ്വന്തം മോളെ പോലെയും സഹോദരിയെ പോലെയും കണ്ടുകൊണ്ട് നിങ്ങളുടെ ഹൃദയതിലേക്ക് എനിക്കൊരു സ്ഥാനം തന്ന കേരള ജനതയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...
കൂടെ നില്‍ക്കണം എന്നാവശ്യപ്പെട്ടപ്പോള്‍, ചങ്ക് പറിച്ച് തന്ന് കൂടെ നിന്നവരാണ് ഇന്നീ കേരളത്തിലെ ഒരോ ആളുകളും, ദൈവം മനുഷ്യരുടെ മനസ്സിലാണ് ജീവിക്കുന്നതെന്ന് നിങ്ങളൂടെ വീണ്ടൂം തെളിഞ്ഞിരിക്കയാണ്...
ഇനി നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ അറിയാന്‍:
ഓരോ തൊഴിലിനും അതിന്റേതായ നേരുണ്ട്, എന്റെ തൊഴിലാണ് എന്റെ നേര്, അത് കൊണ്ട് തന്നെ ഞാന്‍ അഭിനയിക്കുന്നു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളതെന്ന് നിങ്ങള്‍ തന്നെ ആലോചിക്കുക...
ചിലര്‍ പറയുവാ ഈ താത്താ എന്തിനാ കേരളത്തില്‍ നിന്ന് കൊണ്ട് ലക്ഷദ്വീപിലെ മണ്ണിന് വേണ്ടി പൊരുതുന്നതെന്ന്: എന്റെ വാപ്പ ഉറങ്ങുന്ന മണ്ണാണ് കേരളം... അതേപോലെ ലക്ഷദ്വീപില്‍ എന്റെ അനിയന്‍ ഉറങ്ങുന്ന മണ്ണും... അത് കൊണ്ട് ആ ബന്ധം മുറിക്കാന്‍ ഈ ലോകത്തില്‍ ഇനി ആരെ കൊണ്ടും സാധിക്കില്ല എന്നതാണു സത്യം...
നാളെ ഞാന്‍ ലക്ഷദ്വീപിലേക്ക് പോവുന്നുണ്ട്, പോയിട്ട് ഞാന്‍ തിരിച്ച് ഇങ്ങോട്ട് തന്നെ വരും...
ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണ്...
Jai Hind
#SaveLakshadweep
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















