- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാനക്കമ്പനികള്‍ ഷെഡ്യൂളുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി; കുവൈത്തിലേക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്നത് നിരവധി പ്രവാസികള്‍
ഇന്ത്യ, പാകിസ്താന്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള വിമാന ഷെഡ്യൂളുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി ജസീറ എയര്‍വേയ്സ്. ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെയാണ് ഷെഡ്യൂളുകള്‍ റദ്ദാക്കിയത്. സമാനരീതിയില്‍ കുവൈത്ത് എയര്‍വേയ്സും ബുക്കിങ് നിര്‍ത്തിവച്ചു.

കുവൈത്ത് സിറ്റി: ഇന്ത്യ, പാകിസ്താന്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള വിമാന ഷെഡ്യൂളുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി ജസീറ എയര്‍വേയ്സ്. ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെയാണ് ഷെഡ്യൂളുകള്‍ റദ്ദാക്കിയത്. സമാനരീതിയില്‍ കുവൈത്ത് എയര്‍വേയ്സും ബുക്കിങ് നിര്‍ത്തിവച്ചു.
കുവൈത്ത് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഷെഡ്യൂളുകള്‍ റദ്ദാക്കിയതെന്നാണ് വിവരം. നിലവില്‍ വിസയുള്ള ഏകദേശം 280,000 പ്രവാസികള്‍ കുവൈത്തിലേക്ക് വരാനാവാതെ സ്വദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. സ്പോണ്‍സര്‍മാര്‍ റെസിഡന്‍സ് പുതുക്കാത്തതിനാല്‍ ഏകദേശം 2,50,000 പ്രവാസികളുടെ റെസിഡന്‍സ് പെര്‍മിറ്റ് കഴിഞ്ഞ വര്‍ഷം മുതല്‍ കാലഹരണപ്പെട്ടിരുന്നു.
രാജ്യത്ത് കൊവിഡ് മഹാമാരി മൂലം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ആയിരക്കണക്കിന് പ്രവാസികളാണ് കുവൈത്ത് വിട്ടത്. ആഗസ്ത് ഒന്ന് മുതല്‍ പ്രവേശനാനുമതിയുണ്ടാവുമെന്ന് കരുതിയെങ്കിലും ഇതും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വലിയൊരു ശതമാനം പ്രവാസികള്‍ക്കും കുവൈത്തിലേക്ക് ഉടനെ മടങ്ങിയെത്താനാവില്ലെന്നാണ് റിപോര്‍ട്ട്. വാക്സിനേഷനാണ് പലരും നേരിടുന്ന മറ്റൊരു പ്രശ്നം.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് കുവൈത്ത് ആവശ്യപ്പെടുന്ന പ്രകാരമുള്ള ബാര്‍കോഡ് പല രാജ്യങ്ങളും നല്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ഇല്ലെന്നതും വെല്ലുവിളിയാണ്. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ പ്രത്യേക അനുമതി ആവശ്യമുള്ളതിനാല്‍ ടൂറിസ്റ്റ്, ഫാമിലി, കൊമേഴ്സ്യല്‍ വിസിറ്റ് വിസ തുടങ്ങിയ വിസകള്‍ ഇപ്പോഴും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഗാര്‍ഹിക തൊഴിലാളികളുടേയും പ്രത്യേക അനുമിയുള്ള വിസകളും മാത്രമാണ് നല്‍കുന്നത്.
RELATED STORIES
വൈദ്യുതി ചാർജ് കൂടും
28 March 2025 3:26 AM GMTഇസ്രായേലിലെ വിമാനത്താവളവും യുഎസിന്റെ യുദ്ധക്കപ്പലുകളെയും ആക്രമിച്ച്...
28 March 2025 3:26 AM GMTറമദാനിലെ പൊതുമാപ്പ്; അഞ്ഞൂറില്‍ അധികം ഇന്ത്യക്കാരെ യുഎഇ വിട്ടയക്കും
28 March 2025 3:10 AM GMTതാമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്
28 March 2025 2:52 AM GMTവഖ്ഫ് നിയമഭേദഗതി ബില്ലിനെതിരായ പ്രതിഷേധം; വെള്ളിയാഴ്ച്ച കൈത്തണ്ടയില്‍...
28 March 2025 2:48 AM GMTമീറത്തിലെ പെരുന്നാള്‍ ആഘോഷ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി; ...
28 March 2025 2:25 AM GMT