Sub Lead

ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് പഴ്‌സ് മോഷണം; എയര്‍ ഇന്ത്യ റീജ്യനല്‍ ഡയറക്ടറെ പുറത്താക്കി

ജൂണ്‍ 22ന് സിഡ്‌നി വിമാനത്താവളത്തിലാണ് സംഭവം. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് എയര്‍ ഇന്ത്യ പൈലറ്റ് കൂടിയായ രോഹിത് ബാസിന്‍ വാലറ്റ് മോഷ്ടിച്ചത് കയ്യോടെ പിടികൂടിയിരുന്നു. ഈ മാസം 31 എയര്‍ ഇന്ത്യയിലെ രോഹിത് ബാസിനിന്റെ അവസാന പ്രവ്യത്തി ദിവസമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് പഴ്‌സ് മോഷണം; എയര്‍ ഇന്ത്യ റീജ്യനല്‍ ഡയറക്ടറെ പുറത്താക്കി
X

ന്യൂഡല്‍ഹി: ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാലറ്റ് (പഴ്‌സ്) മോഷ്ടിച്ച റീജ്യനല്‍ ഡയറക്ടര്‍ രോഹിത് ബാസിനെ എയര്‍ഇന്ത്യ പുറത്താക്കി. എയര്‍ ഇന്ത്യ ഇയാളോട് നിര്‍ബന്ധിത രാജി ആവശ്യപ്പെടുകയായിരുന്നു. മോഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം സസ്‌പെന്‍ഷനിലായിരുന്നു.

ജൂണ്‍ 22ന് സിഡ്‌നി വിമാനത്താവളത്തിലാണ് സംഭവം. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് എയര്‍ ഇന്ത്യ പൈലറ്റ് കൂടിയായ രോഹിത് ബാസിന്‍ വാലറ്റ് മോഷ്ടിച്ചത് കയ്യോടെ പിടികൂടിയിരുന്നു. ഈ മാസം 31 എയര്‍ ഇന്ത്യയിലെ രോഹിത് ബാസിനിന്റെ അവസാന പ്രവ്യത്തി ദിവസമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സാങ്കേതിക നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചൊവ്വാഴ്ച രാജിക്കത്ത് സ്വീകരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവം നടന്നതിന് ശേഷം എയര്‍ഇന്ത്യയുടെ ഓഫീസില്‍ പ്രവേശിക്കുന്നതില്‍ നിന്നും രോഹിത് ബാസിനെ വിലക്കിയിരുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ രോഹിത് ബാസിനെതിരെ എയര്‍ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരോപണവിധേയനായ റീജ്യനല്‍ ഡയറക്ടറെ സസ്‌പെന്‍ഷനില്‍ നിര്‍ത്താനും എയര്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it