Sub Lead

റോഡ് വികസനത്തിന് ഖബറുകള്‍ മാറ്റണമെന്ന് നോട്ടിസ്

റോഡ് വികസനത്തിന് ഖബറുകള്‍ മാറ്റണമെന്ന് നോട്ടിസ്
X

അഹമദാബാദ്: റോഡ് വികസന പദ്ധതി നടപ്പാക്കാന്‍ ഗോമതിപൂരിലെ ചര്‍തോദ ഖബര്‍സ്ഥാനിലെ 300 ഖബറുകള്‍ മാറ്റണമെന്ന് നോട്ടിസ്. പത്തുദിവസത്തിനുള്ളില്‍ ഖബറുകള്‍ മാറ്റണമെന്നാണ് അഹമദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. കാളിദാസ് മില്‍ ചര്‍ രസ്ത മുതല്‍ അംബിക ചര്‍ രസ്ത വരെയുള്ള റോഡിന്റെ വീതി 30.5 മീറ്റര്‍ ആക്കാനാണ് തീരുമാനമെന്നും കോര്‍പറേഷന്‍ അവകാശപ്പെടുന്നു. കോര്‍പറേഷന്‍ നോട്ടിസിനെ ചോദ്യം ചെയ്ത് പ്രദേശവാസികളായ മുസ്‌ലിംകള്‍ രംഗത്തെത്തി. ഖബറുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ മതപരമായ വിധിയില്ലെന്ന് അവര്‍ പറയുന്നു. അതിനാല്‍ ഖബര്‍സ്ഥാനെ ബാധിക്കാത്ത തരത്തില്‍ റോഡ് വീതി കൂട്ടണമെന്നാണ് ആവശ്യം.


600 വര്‍ഷം പഴക്കമുള്ള ഖബര്‍സ്ഥാനാണ് ഇതെന്ന് ഗോമതിപൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുള്‍ഫിക്കര്‍ ഖാന്‍ പത്താന്‍ പറഞ്ഞു. '' ഈ ഭൂമി വഖ്ഫാണ്. ഇത് കൈമാറാന്‍ സാധിക്കില്ല. മാത്രമല്ല, ഖബര്‍സ്ഥാന്‍ പൊളിക്കരുതെന്ന് 2025 ജനുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടതാണ്.''-അദ്ദേഹം പറഞ്ഞു. ആളുകളുടെ വീടുകള്‍ പൊളിക്കുകയും ഖബറുകള്‍ മാറ്റുകയുമാണ് അഹമദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഷഹ്‌സാദ് ഖാന്‍ പത്താന്‍ ചൂണ്ടിക്കാട്ടി. അഹമ്മദാബാദ് സുന്നി വഖ്ഫ് കമ്മിറ്റിയുടെ കീഴിലാണ് 107,000 ചതുരശ്ര മീറ്റര്‍ ഉള്ള ഖബര്‍സ്ഥാന്‍ സ്ഥിതി ചെയ്യുന്നത്. 600 വര്‍ഷം പഴക്കമുള്ള ഖബര്‍സ്ഥാന് 1944ല്‍ ബ്രിട്ടീഷുകാര്‍ ഔദ്യോഗിക പദവിയും നല്‍കി.

Next Story

RELATED STORIES

Share it