Sub Lead

'അഗ്‌നിവീറുകള്‍ക്ക് മുടിവെട്ടല്‍ പരിശീലനം നല്‍കും'; വിവാദമായി കേന്ദ്രമന്ത്രിയുടെ പ്രസ്താവന

അഗ്‌നിവീറുകള്‍ക്ക് മുടിവെട്ടല്‍ പരിശീലനം നല്‍കും; വിവാദമായി കേന്ദ്രമന്ത്രിയുടെ പ്രസ്താവന
X

ന്യൂഡല്‍ഹി: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയയ്ക്കു പിന്നാലെ അഗ്‌നിപഥുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ച് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി. പദ്ധതിയുടെ ഭാഗമായി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് വാഹനം ഓടിക്കാനും മുടിവെട്ടാനും പരിശീലനം നല്‍കുമെന്ന് റെഡ്ഡി അവകാശപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അഗ്‌നിപഥ് വിശദീകരണം നടത്തുകയായിരുന്നു മന്ത്രി.

അഗ്‌നിവീറുമാര്‍ക്ക് ബാര്‍ബര്‍, ക്ലീനിങ്, ഇലക്ട്രീഷ്യന്‍ തുടങ്ങിയ പരിശീലനങ്ങളും നല്‍കും. നാലു വര്‍ഷത്തെ സേവനത്തിനുശേഷം ഈ തസ്തികകളിലേക്ക് അഗ്‌നിവീറുകളെ ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി ജി കിഷന്‍ റെഡ്ഡി വിശദീകരിച്ചു.

റെഡ്ഡിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. അഗ്‌നിപഥ് പദ്ധതി പ്രകാരം െ്രെഡവര്‍, ഇലക്ട്രീഷ്യന്‍ അടക്കമുള്ള തൊഴിലുകള്‍ക്ക് പരിശീലനം നല്‍കാനുള്ള വേദിയാക്കി രാജ്യത്തെ സായുധസേന മാറുമെന്നും വലിയൊരു നേട്ടമാണ് വരാന്‍ പോകുന്നതെന്നും ശിവസേന നേതാവും രാജ്യസഭാ അംഗവുമായ പ്രിയങ്ക ചതുര്‍വേദി പരിഹസിച്ചു. മന്ത്രിയുടെ വിശദീകരണ വിഡിയോ പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ പരിഹാസം.

നേരത്തെ, ബിജെപി ഓഫീസുകളിലെ സുരക്ഷാ വിഭാഗത്തില്‍ അഗ്‌നിവീറുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയ പ്രസ്താവിച്ചിരുന്നു. രാജ്യവ്യാപകമായി 'അഗ്‌നിപഥ്' വിരുദ്ധ പ്രതിഷേധം കൊടുമ്പിരികൊള്ളുന്നതിനിടെയുള്ള ബി.ജെ.പി നേതാവിന്റെ പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it