Sub Lead

അഗസ്ത്യാര്‍ വന താഴ്‌വരയിലെ മാലിന്യ പ്ലാന്റ്; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കാവല്‍ സത്യാഗ്രഹത്തില്‍വി എസും

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്ന വേദിയിലേക്കാണ് വി എസ് എത്തിയത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ശബരിനാഥ് എംഎല്‍എ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും എത്തിയിരുന്നു.

അഗസ്ത്യാര്‍ വന താഴ്‌വരയിലെ മാലിന്യ പ്ലാന്റ്;  സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കാവല്‍ സത്യാഗ്രഹത്തില്‍വി എസും
X

പാലോട് : അഗസ്ത്യാര്‍ വന താഴ്‌വരയില്‍ മാലിന്യ പ്ലാന്റ് കൊണ്ടു വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വി എസും, പ്രാദേശിക നേതൃത്വവും. പാലോട്, പെരിങ്ങമ്മല, നന്ദിയോട് മേഖലയിലെ സിപിഎം, ഡിവൈഎഫ്‌ഐപ്രാദേശിക നേതാക്കളടക്കം പങ്കെടുത്ത കാവല്‍ സത്യാഗ്രഹത്തില്‍ അനിശ്ചിതത്വം നീക്കി വി എസ്സും എത്തിയതോടെ സിപിഎം വെട്ടിലായി. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ അഗസ്ത്യാര്‍ വന താഴ്‌വരയില്‍ ചിറ്റാറിന്റെ തീരത്തു അഗ്രിഫാമിലാണ് സംസ്ഥാന സര്‍ക്കാര്‍ മാലിന്യ പ്ലാന്റ് പദ്ധതിക്ക് സ്ഥലം കണ്ടെത്തിയത്. ഇതിനെതിരെ ആരംഭിച്ച സമരത്തിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ചു സമര സമിതി സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പശ്ചിമ ഘട്ടത്തെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു കാവല്‍ സത്യാഗ്രഹം സംഘടിപ്പിച്ചു. കവിയത്രി സുഗത കുമാരി ഉദ്ഘാടനം ചെയ്ത സത്യാഗ്രഹത്തില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം ആയിരങ്ങളാണ് പങ്കെടുത്തത്.

തുടക്കം മുതല്‍ തന്നെ മാലിന്യ പ്ലാന്റ് കൊണ്ടു വരുമെന്ന് ഉറപ്പിച്ചു പറയുകയും ഇതിനെതിരെ പ്രതിഷേധിക്കാന്‍ കൂടിയ സമര സമിതി അംഗങ്ങളെ സിപിഎം തള്ളി പറയുകയും ചെയ്തിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വി കെ മധുവിന്റെ നേതൃത്വത്തില്‍ ആണ് മാലിന്യ പ്ലാന്റിനായി കരുനീക്കങ്ങള്‍ നടത്തിയത്. ആദ്യം മാലിന്യപ്ലാന്റ് വരില്ലെന്ന് പറഞ്ഞ സിപിഎം നേതൃത്വം പിന്നീട് യോഗങ്ങള്‍ വിളിച്ചു കൂട്ടി മാലിന്യ പ്ലാന്റിന് അനുകൂലമായി സംസാരിച്ചിരുന്നു. മാലിന്യ പ്ലാന്റ് വരുമെന്ന് ബോധ്യമായതോടെ ഭൂരിഭാഗം പാര്‍ട്ടി അംഗങ്ങളും കുടുമ്പവും സമരത്തോടൊപ്പം അണിചേരുകയായിരുന്നു.

പ്രതിഷേധം കനത്തതോടെ മാലിന്യ പ്ലാന്റ് വരില്ലെന്നും, പഠനം നടത്തുമെന്നുമൊക്കെ മന്ത്രിമാരും, സിപിഎം നേതാക്കളുമൊക്കെ പറഞ്ഞുവെങ്കിലും അണിയറയില്‍ മാലിന്യ പ്ലാന്റ് യാഥാര്‍ഥ്യമാക്കാനുള്ള പണികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെയാണ് സമര സമിതി ഇന്നലെ കാവല്‍ സത്യാഗ്രഹവുമായി സമരം ശക്തമാക്കിയത്. സിപിഎം നേതാക്കള്‍ പൂര്‍ണമായും തള്ളിപ്പറഞ്ഞ മാലിന്യ പ്ലാന്റ് വിരുദ്ധ സമരസമിതിയുടെകാവല്‍ സത്യാഗ്രഹ സമര വേദിയില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ എത്തിയത് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അമ്പരപ്പ് ഉണ്ടാക്കി. ജൈവ കലവറ ആയ പെരിങ്ങമ്മല പഞ്ചായത്തില്‍ മാലിന്യ പ്ലാന്റ് കൊണ്ടുവരാന്‍ പോകുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേസമരസമിതി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച കാവല്‍ സത്യാഗ്രഹത്തിലാണ് വിഎസ് അച്യുതാനന്ദനും പങ്കെടുത്തത്. പെരിങ്ങമലയില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറാത്ത സാഹചര്യത്തിലാണ് സമരത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കാവല്‍ സത്യാഗ്രഹം സംഘടിപ്പിച്ചത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ശബരിനാഥ് എംഎല്‍എ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്ന വേദിയിലേക്കാണ് വി എസ് എത്തിയത്. മാലിന്യ പ്ലാന്റ് പദ്ധതിയെ എതിര്‍ക്കുകയോ സര്‍ക്കാരിനെ വിമര്‍ശിക്കുകയോ ചെയ്യാതെസമരക്കാരെ അഭിവാദ്യം ചെയ്ത് വി എസ് മടങ്ങി.




Next Story

RELATED STORIES

Share it