യുപിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ 'ധന്യവാദ് യാത്ര'യുമായി കോണ്‍ഗ്രസ്
ലഖ്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന് ഞെട്ടിക്കുന്ന വിജയം സമ്മാനിച്ച ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ ധന്യവാദ് യാത്രയുമായി കോണ്‍ഗ്രസ്. ജൂണ്‍ 11 മുതല്‍ 15 വരെ സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും 'ധന്യവാദ് യാത്ര' സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. യാത്രയില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. വിവിധ സമുദായങ്ങളില്‍പ്പെട്ടവരെ ഭരണഘടനയുടെ പകര്‍പ്പ് നല്‍കി ആദരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളില്‍ ആറെണ്ണം കോണ്‍ഗ്രസ് നേടിയപ്പോള്‍, ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി(എസ്പി) 37 സീറ്റുകള്‍ നേടി. ബിജെപിക്ക് ഇത്തവണ 33 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 2019 ലോക്‌സഭാ തിഞ്ഞെടുപ്പില്‍ യഥാക്രമം ഒന്ന്, അഞ്ച് സീറ്റുകള്‍ മാത്രം നേടിയ എസ്പിക്കും കോണ്‍ഗ്രസിനും ഇത് വന്‍ നേട്ടമാണുണ്ടാക്കിയത്. നേരത്തേ മാതാവ് സോണിയാ ഗാന്ധി പ്രതിനിധീകരിച്ച മണ്ഡലമായ റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി ബിജെപിയുടെ ദിനേഷ് പ്രതാപ് സിങിനെ പരാജയപ്പെടുത്തിയത്. 2019ല്‍ റായ്ബറേലിയില്‍ ദിനേശ് പ്രതാപ് സിങിനെതിരെ 1,67,178 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോണിയാ ഗാന്ധി ജയിച്ചിരുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് കോട്ടയായ അമേത്തിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ ബിജെപിയുടെ സ്മൃതി ഇറാനി ഇത്തവണ 1.65 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ ശര്‍മ്മയോട് പരാജയപ്പെട്ടു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളും (80) നിയമസഭാ മണ്ഡലങ്ങളും (403) ഉള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്.
RELATED STORIES
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMT