- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീലങ്കയിലെ സ്‌ഫോടനം: കേരള തീരത്ത് അതീവജാഗ്രത; വ്യോമ, നാവിക സേനകള്‍ നിരീക്ഷണം ശക്തമാക്കി
സായുധ സംഘങ്ങള്‍ ഇന്ത്യയിലേക്ക് കടന്നേക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. അതീവ ജാഗ്രത പാലിക്കണമെന്ന് തീരസംരക്ഷണ സേനയ്ക്കു മുന്നറിയിപ്പ് നല്‍കി.തീരസംരക്ഷണ സേനയും വ്യേമസേനയും നിരീക്ഷണം ശക്തമാക്കി.

കോഴിക്കോട്: ശ്രീലങ്കയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാനത്തെ തീര സുരക്ഷ ശക്തമാക്കി വ്യോമ, നാവിക സേനകള്‍. സായുധ സംഘങ്ങള്‍ ഇന്ത്യയിലേക്ക് കടന്നേക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. അതീവ ജാഗ്രത പാലിക്കണമെന്ന് തീരസംരക്ഷണ സേനയ്ക്കു മുന്നറിയിപ്പ് നല്‍കി.തീരസംരക്ഷണ സേനയും വ്യേമസേനയും നിരീക്ഷണം ശക്തമാക്കി. കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
കൂടുല്‍ സേനാ കപ്പലുകളും നിരീക്ഷണ വിമാനങ്ങളും ആളില്ലാ വിമാനങ്ങളും അതിര്‍ത്തിയില്‍ വിന്യസിച്ചു. അതേസയമം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രിമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് മൈത്രിപാലെ സിരിസേന അറിയിച്ചു.
അതിനിടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വീണ്ടും സ്‌ഫോടനമുണ്ടായി.പള്ളിക്ക് സമീപം നിര്‍ത്തിയിട്ട വാനിലെ സ്‌ഫോടകവസ്തുക്കള്‍ നീര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ആളപായമില്ല.
കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. 500 ലേറെ പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയില്‍ നിന്നുള്ള നാല് ജെഡിഎസ് പ്രാദേശിക നേതാക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി സ്ഥിരീകരിച്ചു. മൂന്നുപേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കാസര്‍കോട് സ്വദേശിനി റസീലയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് 24 പേര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.സ്‌ഫോടനങ്ങള്‍ക്ക് സഹായം നല്‍കിയവരാണ് അറസ്റ്റിലായത്. പ്രാദേശിക സായുധസംഘമായ തൗഹീദ് ജമാ അത്ത് ആണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. നാട്ടുകാരായ ഏഴുപേരാണ് ചാവേറുകളായതെന്നും മന്ത്രി രജിത സേനരത്‌നെ അറിയിച്ചു.
RELATED STORIES
മാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം
24 Jun 2025 4:49 AM GMTഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMTവജാഹത്ത് ഖാന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
24 Jun 2025 2:14 AM GMTഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമപാത തുറന്നു
24 Jun 2025 1:58 AM GMTആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMT