Sub Lead

പൗരത്വ പ്രക്ഷോഭത്തിന് പിന്നാലെ കർഷക പ്രക്ഷോഭത്തിൽ പഞ്ചാബിയിൽ 'ബെല്ല ചാവോ' ​ഗാനം

രണ്ടാം ലോക മഹായുദ്ധ സമയത്ത് ബെനിറ്റോ മുസ്സോളിനിക്കെതിരെ വിവിധ ഫാഷിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളിലെ അംഗങ്ങളും ഇറ്റാലിയൻ പ്രതിരോധ ഗാനം ഉപയോഗിച്ചിരുന്നു.

പൗരത്വ പ്രക്ഷോഭത്തിന് പിന്നാലെ കർഷക പ്രക്ഷോഭത്തിൽ പഞ്ചാബിയിൽ ബെല്ല ചാവോ ​ഗാനം
X

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ചെറുത്തുനിൽപ്പിന്റെ ഗാനമായ 'ബെല്ല ചാവോ'യുടെ പഞ്ചാബി പതിപ്പിന് വൻ സ്വീകാര്യത. പൗരത്വ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 27 കാരനായ പൂജൻ സാഹിലും സംഘവുമാണ് ഈ പോരാട്ട ​ഗാനം ഒരുക്കിയിരിക്കുന്നത്. നേരത്തേ പൗരത്വ പ്രക്ഷോഭത്തിലും ഫാഷിസ്റ്റ് വിരുദ്ധ​ഗാനമായ ബെല്ല ചാവോയുടെ ഹിന്ദി പതിപ്പ് ഇറങ്ങിയിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ ഏകദേശം 2.7 ലക്ഷം ആളുകളാണ് ഈ ഗാനം കണ്ടിരിക്കുന്നത്. ഒരു സാമൂഹിക ബോധമുള്ള സംഗീതജ്ഞനെ സംബന്ധിച്ചിടത്തോളം ഭയം, നിരാശ എന്നിവ ഉണ്ടാകാം, പക്ഷേ എന്റെ വാക്കുകൾ പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് കർഷകരെ ശക്തിപ്പെടുത്തുന്നുവെങ്കിൽ അത് വിലമതിക്കുന്നതാണെന്ന് സാഹിൽ പറഞ്ഞു.

ഈ വർഷം ആദ്യം സി‌എ‌എ വിരുദ്ധ പ്രതിഷേധത്തിനിടെ അദ്ദേഹം 'ബെല്ല ചാവോ'യുടെ ഒരു ഹിന്ദി പതിപ്പ് സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ വിവിധ വിദ്യാർഥി പ്രതിഷേധത്തിനിടെ ഞാൻ ഇതിനകം തന്നെ 'ബെല്ല ചാവോ'യുടെ ഹിന്ദി പതിപ്പ് 'വപാസ് ജാവോ' ചിട്ടപ്പെടുത്തിയിരുന്നു. പിന്നീട് ഇത് നിരവധി തവണ സി‌എ‌എ പ്രതിഷേധത്തിനും ഉപയോഗിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വടക്കൻ ഇറ്റലിയിലാണ് "ബെല്ല ചാവോ" ​ഗാനം രൂപംകൊണ്ടത്. തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരായ പ്രതിഷേധത്തിൽ നിന്നാണ് അവിടത്തെ വനിതാ കർഷകർ ഈ ​ഗാനം ആലപിച്ചത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ബെനിറ്റോ മുസ്സോളിനിക്കെതിരെ വിവിധ ഫാഷിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളിലെ അംഗങ്ങളും ഇറ്റാലിയൻ പ്രതിരോധ ഗാനം ഉപയോഗിച്ചിരുന്നു.

Next Story

RELATED STORIES

Share it