Sub Lead

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ദലിതന്‍, പാചകത്തിന് സവര്‍ണന്‍; വിവാദമായതിനെ തുടര്‍ന്ന് ജയില്‍ മാനുവലില്‍ മാറ്റം വരുത്തി രാജസ്ഥാന്‍

'ദി വയര്‍' റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോദ്പൂര്‍ ബഞ്ച് ജയില്‍ മാനുവല്‍ മാറ്റം വരുത്തണമെന്ന് ഉത്തരവിട്ടു.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ദലിതന്‍, പാചകത്തിന് സവര്‍ണന്‍;  വിവാദമായതിനെ തുടര്‍ന്ന് ജയില്‍ മാനുവലില്‍ മാറ്റം വരുത്തി രാജസ്ഥാന്‍
X

മുംബൈ: ജയിലില്‍ ജാതി തിരിച്ച് തൊഴില്‍ നല്‍കുന്ന രീതിക്ക് മാറ്റം വരുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. ബിഹാറില്‍ നിന്നുള്ള ദലിത് യുവാവിനെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ച സംഭവം വാര്‍ത്തയായതോടെയാണ് ജയിലിലെ ജാതി വിവേചനം വിവാദമായത്. 'ദി വയര്‍' ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് ജയിലുകളില്‍ 70 വര്‍ഷമായി തുടരുന്ന ജാതി വിവേചനം പുറം ലോകത്തെ അറിയിച്ചത്.

'ദി വയര്‍' റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോദ്പൂര്‍ ബഞ്ച് ജയില്‍ മാനുവല്‍ മാറ്റം വരുത്തണമെന്ന് ഉത്തരവിട്ടു. ഇതോടെ ഫെബ്രുവരി മൂന്നിന് സംസ്ഥാന ആഭ്യന്തര വകുപ്പ് ജയില്‍ മാനുവലില്‍ മാറ്റം വരുത്തുകയായിരുന്നു.

രാജസ്ഥാന്‍ ജയിലുകളിലെ ജാതി വിവേചനം സംബന്ധിച്ച റിപ്പോര്‍ട്ട് 'ദി വയര്‍' ന്യൂസ് പോര്‍ട്ടല്‍ ഡിസംബര്‍ 10നാണ് പുറത്ത് വിട്ടത്. ജയില്‍ പുള്ളികളായ ദലിത് വിഭാഗത്തിലുള്ളവര്‍ തൊഴില്‍ വിവേചനം നേരിടുന്നതായി കണ്ടെത്തി. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍ ഉള്‍പ്പടെയുള്ള ശുചീകരണ ജോലികള്‍ക്ക് ദലിത് വിഭാഗത്തില്‍ നിന്നുള്ളവരേയാണ് ചുമതലപ്പെടുത്തുക. പാചകം പോലുള്ള തൊഴിലുകള്‍ ബ്രാഹ്മണര്‍ ഉള്‍പ്പടെയുള്ള സവര്‍ണ വിഭാഗങ്ങള്‍ക്കാണ് നല്‍കിയിരുന്നത്.

'ജയില്‍ പുള്ളികളുടെ പാരമ്പര്യ തൊഴിലും ജാതിയും നോക്കിയാണ് തൊഴില്‍ തരംതിരിച്ചിരുന്നത്. ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സ്വീപ്പര്‍ ജോലികള്‍ കൊടുത്തിരുന്നത്. പരമ്പരാഗതമായി സ്വീപ്പര്‍ അല്ലാത്ത ഒരു വ്യക്തി ഈ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനാകില്ല. തടവുകാരന്റെ സമ്മതത്തോടെയല്ല അവര്‍ക്ക് വിവിധ ജോലികള്‍ തരംതിരിച്ച് കൊടുക്കുന്നത്. ജാതി നോക്കി തടവുകാരെ ചൂഷണം ചെയ്യുന്നത് പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഹാറില്‍ നിന്നുള്ള യുവ തടവുകാരന്റെ അനുഭവം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 97 ദിവസത്തെ ജയില്‍ ജീവിതത്തിനിടെ സെപ്ടിക് ടാങ്കില്‍ ഇറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടതായി ബിഹാരി യുവാവ് പറഞ്ഞു. താന്‍ 'രജക്' ജാതിയില്‍ പെട്ട ആളായതിനാണ് സെപ്റ്റ്ക് ടാങ്ക് വൃത്തിയാക്കുന്ന ജോലിക്ക് തന്നെ നിയോഗിച്ചതെന്നും യുവാവ് പറഞ്ഞു.

Next Story

RELATED STORIES

Share it