ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കണമെന്ന് അഫ്ഗാന്‍ പരമോന്നത നേതാവ്
ഒരു ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കുന്നതിനായി അഫ്ഗാന്‍ തങ്ങളുടെ രാജ്യത്ത് നിന്ന് 'അധിനിവേശ ശക്തികളെ' പുറത്താക്കിയതായും ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കുക മതപണ്ഡിതരുടെ ഉത്തരവാദിത്തമാണെന്നും വെള്ളിയാഴ്ച തന്റെ രാജ്യത്തെ മതനേതാക്കളുടെയും മുതിര്‍ന്നവരുടെയും ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ പറഞ്ഞു,
കാബൂള്‍: രാജ്യത്ത് നീതി ഉറപ്പാക്കാനും സ്വാതന്ത്ര്യം സംരക്ഷിക്കാനും ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിന്റെ പരമോന്നത നേതാവ്.
ഒരു ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കുന്നതിനായി അഫ്ഗാന്‍ തങ്ങളുടെ രാജ്യത്ത് നിന്ന് 'അധിനിവേശ ശക്തികളെ' പുറത്താക്കിയതായും ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കുക മതപണ്ഡിതരുടെ ഉത്തരവാദിത്തമാണെന്നും വെള്ളിയാഴ്ച തന്റെ രാജ്യത്തെ മതനേതാക്കളുടെയും മുതിര്‍ന്നവരുടെയും ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ പറഞ്ഞു,
സര്‍ക്കാര്‍ നടത്തുന്ന ബക്തര്‍ വാര്‍ത്താ ഏജന്‍സി പ്രകാരം ഏകദേശം 3,500 മത പണ്ഡിതന്മാരേയും മുതിര്‍ന്നവരേയും യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാഴാഴ്ച ആരംഭിച്ച ത്രിദിന ജിര്‍ഗ അല്ലെങ്കില്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.
നീതിയുടെ അഭാവത്തില്‍ ഒരു സര്‍ക്കാരിനും അതിജീവിക്കാന്‍ കഴിയില്ല, നീതിയാണ് സര്‍ക്കാരിന്റെ ആയുധം. അയല്‍ രാജ്യങ്ങള്‍ക്ക് ഞങ്ങളില്‍ നിന്ന് ഒരു ദോഷവും ഉണ്ടാകില്ല. അഫ്ഗാന് ആരോടും ദുരുദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിക്ഷേപം നടത്താന്‍ വ്യവസായികളോട് ഹിബത്തുല്ല ആഹ്വാനം ചെയ്തു. മൂന്ന് ദിവസത്തെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെമ്പാടുനിന്നും ഏകദേശം 3,500 മതപണ്ഡിതന്മാരെയും മുതിര്‍ന്നവരെയും ക്ഷണിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തെ സംഗമം ശനിയാഴ്ച സമാപിക്കും. രാജ്യത്ത് താലിബാന്‍ പുനഃസ്ഥാപിക്കപ്പെട്ട് പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം, ഇസ്‌ലാമിക പുരോഹിതരുടെ രാജ്യവ്യാപകമായ ആദ്യ സമ്മേളനമാണിത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിച്ചിട്ടില്ല, എന്നാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
RELATED STORIES
വൈദ്യശാസ്ത്ര രംഗം ചൂഷണ മുക്തമാകണമെങ്കില്‍ അഴിച്ചുപണികള്‍ അനിവാര്യം :...
1 Oct 2023 11:18 AM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMT