Sub Lead

സംഘര്‍ഷം ഒഴിവാക്കാന്‍ ഇറാന്‍ ഇടപെടല്‍; തെഹ്‌റാനില്‍ താലിബാന്‍- അഫ്ഗാന്‍ സര്‍ക്കാര്‍ കൂടിക്കാഴ്ച

അഫ്ഗാനില്‍ നിന്നും യുഎസ് സൈനികരെ പിന്‍വലിച്ച് തുടങ്ങിയതോടെ മേഖലയില്‍ ശക്തമായ മുന്നേറ്റം താലിബാന്‍ നടത്തുന്നതിനിടെയാണ് അനുരഞ്ജന ചര്‍ച്ച.

സംഘര്‍ഷം ഒഴിവാക്കാന്‍ ഇറാന്‍ ഇടപെടല്‍; തെഹ്‌റാനില്‍ താലിബാന്‍- അഫ്ഗാന്‍ സര്‍ക്കാര്‍ കൂടിക്കാഴ്ച
X

തെഹ്‌റാന്‍: വൈദേശിക സൈന്യം പിന്‍വാങ്ങുന്നതോടെ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുമോ എന്ന ഭീതി നിലനില്‍ക്കെ അഫ്ഗാനില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇറാന്‍ ഇടപെടല്‍. ഇതിന്റെ ഭാഗമായി ഇറാന്‍ മധ്യസ്ഥതയില്‍ താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തെഹ്‌റാനില്‍ കൂടിക്കാഴ്ച നടത്തി. ഇറാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

അഫ്ഗാനില്‍ നിന്നും യുഎസ് സൈനികരെ പിന്‍വലിച്ച് തുടങ്ങിയതോടെ മേഖലയില്‍ ശക്തമായ മുന്നേറ്റം താലിബാന്‍ നടത്തുന്നതിനിടെയാണ് അനുരഞ്ജന ചര്‍ച്ച. ഇരു വിഭാഗങ്ങളും നേരത്തേ ഖത്തറില്‍ വെച്ച് ഉന്നത തല സമാധാന യോഗങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഒന്നും പൂര്‍ണാര്‍ത്ഥത്തില്‍ വിജയിച്ചിരുന്നില്ല.

'യുദ്ധം അഫ്ഗാന്‍ പ്രശ്‌നത്തിന് പരിഹാരമല്ല' എന്ന് അഫ്ഗാന്‍ സര്‍ക്കാരും താലിബാനും സമ്മതിക്കുന്നുവെന്നും സമാധാനപരമായ രാഷ്ട്രീയ പരിഹാരം നേടുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തണമെന്നും വ്യാഴാഴ്ച നടന്ന ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ശാശ്വത സമാധാനം കൈവരിക്കുന്നതിനും ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള പ്രത്യേക സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരാനും ഇരുവിഭാഗവും സമ്മതിച്ചു. അടുത്ത യോഗത്തിന്റെ സ്ഥലമോ തീയതിയോ പരാമര്‍ശിച്ചിട്ടില്ല.

ജനങ്ങളുടെ വീടുകള്‍, പള്ളികള്‍, ആശുപത്രികള്‍ എന്നിവ ലക്ഷ്യമിട്ട് നാശത്തിലേക്ക് നയിക്കുന്ന ആക്രമണത്തെ ഇരുപക്ഷവും അപലപിക്കുന്നു, പൊതുസ്ഥാപനങ്ങളുടെ നാശത്തെ അപലപിക്കുകയും കുറ്റവാളികളെ ശിക്ഷിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നുവെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it