Sub Lead

മസ്തിഷ്‌ക ജ്വരം: ബീഹാറില്‍ കുരുന്നുകള്‍ മരിച്ചൊടുങ്ങുന്നു; ഒരുമാസത്തിനിടെ മരിച്ചത് 47 പേര്‍

കഴിഞ്ഞ മാസമാണ് കുട്ടികളില്‍ രോഗം കണ്ടുതുടങ്ങിയത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടികള്‍ അബോധവസ്ഥയിലാകുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്.

മസ്തിഷ്‌ക ജ്വരം: ബീഹാറില്‍ കുരുന്നുകള്‍ മരിച്ചൊടുങ്ങുന്നു;   ഒരുമാസത്തിനിടെ മരിച്ചത് 47 പേര്‍
X

പട്‌ന: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌ക ജ്വരം (AES-acute encephalitiss yndrome) ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം 47 ആയി. വ്യാഴാഴ്ച നാല് കുട്ടികള്‍ മരിച്ചതോടെയാണ് മരണ സംഖ്യ 47 ആയി ഉയര്‍ന്നത്. ശിശുരോഗ വിദഗ്ധരടങ്ങുന്ന കേന്ദ്രം സംഘം വ്യാഴാഴ്ച മുസഫര്‍പുര്‍ സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തി. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപോഗ്ലൈകീമിയ എന്ന രോഗം ബാധിച്ചാണ് കുട്ടികള്‍ മരിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം. മസ്തിഷ്‌ക ജ്വര സംശത്തെ തുടര്‍ന്ന് വ്യാഴാഴ്ചയും ചില കുട്ടികളെ മുസഫര്‍പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്രസംഘം രോഗം നിയന്ത്രിക്കുന്നതിന് സംസ്ഥാന ആരോഗ്യവിഭാഗവുമായി ചര്‍ച്ച നടത്തി. കേന്ദ്ര സര്‍ക്കാറിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംഘം വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് കുട്ടികളില്‍ രോഗം കണ്ടുതുടങ്ങിയത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടികള്‍ അബോധവസ്ഥയിലാകുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്.

അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും സഹമന്ത്രി അശ്വിനി ചൗബേയും നേരത്തെ നിശ്ചയിച്ചിരുന്ന മുസഫര്‍പുര്‍ സന്ദര്‍ശനം ഒഴിവാക്കി.

Next Story

RELATED STORIES

Share it