പോലിസ് അന്വേഷിക്കുന്ന ആദിവാസി ഫണ്ട് തട്ടിപ്പ് കേസ് പ്രതി കൃഷി മന്ത്രി വിഎസ് സുനിൽകുമാറിനൊപ്പം

ഇന്ന് നിലമ്പൂരിൽ ദുരിതബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയ മന്ത്രിയെ അനുഗമിച്ചത് സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗം കൂടിയായ പ്രതി പിഎം ബഷീറാണ്.

പോലിസ് അന്വേഷിക്കുന്ന ആദിവാസി ഫണ്ട് തട്ടിപ്പ് കേസ് പ്രതി കൃഷി മന്ത്രി വിഎസ് സുനിൽകുമാറിനൊപ്പം

നിലമ്പൂർ: പോലിസ് അന്വേഷിക്കുന്ന ആദിവാസി ഫണ്ട് തട്ടിപ്പ് കേസ് പ്രതി കൃഷി മന്ത്രി വിഎസ് സുനിൽ കുമാറിനൊപ്പം. ഇന്ന് നിലമ്പൂരിൽ ദുരിതബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയ മന്ത്രിയെ അനുഗമിച്ചത് സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗം കൂടിയായ പ്രതി പിഎം ബഷീറാണ്. ആദിവാസി പീഡന നിരോധന നിയമപ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്താൻ പോലിസ് ഇതുവരെ തയാറായിട്ടില്ല.

അട്ടപ്പാടിയിലെ ഭൂതിവഴി ഊരിലെ കലാമണിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബഷീർ ഉൾപ്പെടെ ക്രമക്കേടിന് കൂട്ടുനിന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അടക്കം നാല് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം 3(2)v പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം 406, 420 വകുപ്പുകൾ ചുമത്തിയിരുന്നു.

13,62500 രൂപ തട്ടിയതായാണ് പോലിസ് എഫ്‌ഐആറിൽ പറയുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച തുക ലഭിക്കണമെങ്കിൽ ബാങ്ക് അകൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം എന്ന് പറഞ്ഞു പണം പിൻവലിക്കാനുള്ള ഫോറത്തിൽ ഒപ്പ് വാങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്നും പോലിസ് പറയുന്നത്. എന്നാൽ അറസ്റ്റ് വൈകുമെന്നും ഈ കേസ് നിലനിൽക്കുമോ എന്ന് നിയമോപദേശം തേടിയിരിക്കുകയാണെന്നും അഗളി സിഐ ഉബൈദുള്ള തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top