- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച സംഭവം; പ്രതിയെ 10 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ ഇയാളുടെ കുടുംബം നിഷേധിച്ചിരുന്നു. പ്രതി രണ്ടു വര്‍ഷമായി കുടുംബവുമായി അകന്നു കഴിയുകയാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.

മംഗളൂരു: മംഗലാപുരം വിമാനത്താവളത്തില്‍ അത്യുഗ്ര സ്‌ഫോടന ശേഷിയുളള ബോംബ് വെച്ച സംഭവത്തില്‍ പിടിയിലായ പ്രതി ആദിത്യറാവുവിനെ 10 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഓണ്‍ലൈന്‍ വഴിയാണ് ബോംബു നിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിച്ചതെന്നും യുട്യൂബ് നോക്കിയാണ് ബോംബ് നിര്‍മിക്കാനുള്ള വിദ്യ പഠിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല.ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി, യുട്യൂബ് നോക്കി ബോംബുണ്ടാക്കാന്‍ സാധിച്ചത് എങ്ങനെയാണെന്നതാണ് പോലിസിനെ കുഴയ്ക്കുന്നത്. ഒപ്പം അതീവ സുരക്ഷാ മേഖലയായ മംഗളൂരു വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ വരെ എങ്ങനെ എത്തി എന്നതും പോലിസിനെ അലട്ടുന്ന ചോദ്യമാണ്. അതിതീവ്ര സ്‌ഫോടനത്തിന് സാധ്യതയുള്ള ബോംബാണ് കണ്ടെത്തിയതെന്ന് ആദ്യഘട്ടത്തില്‍ പോലിസ് പറഞ്ഞിരുന്നു.
വ്യാജരേഖകള്‍ ഉപയാഗിച്ചു നേരത്തെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇയാള്‍ ജോലി നേടിയിരുന്നു. പിടിക്കപ്പെട്ടതോടെ ജോലിയില്‍ നിന്ന് പുറത്താക്കി. പിന്നീട് ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു ആദിത്യ റാവു. ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വ്യാജ സന്ദേശം നല്‍കിയ കേസിലും പ്രതിയാണ് ആദിത്യ റാവു. 2018ല്‍ ഈ കേസില്‍ ആറ് മാസം ജയില്‍ ശിക്ഷയും ഇയാള്‍ അനുഭവിച്ചിട്ടുണ്ട്.
അതിനിടെ, ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ ഇയാളുടെ കുടുംബം നിഷേധിച്ചിരുന്നു. പ്രതി രണ്ടു വര്‍ഷമായി കുടുംബവുമായി അകന്നു കഴിയുകയാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു വച്ച പ്രതി ആന്ധ്രാ പ്രദേശിലെ കാദ്രി ലക്ഷ്മി നരസിംഹ ക്ഷേത്രത്തില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ബിജെപി മുഖപത്രമായ ജന്മഭൂമി റിപോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ ഷിമോഗയിലെ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫിസിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















