Sub Lead

നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിനെതിരെ ദിലീപിന്റെ സത്യവാങ്മൂലം; ജാമ്യം റദ്ദാക്കിക്കുമെന്ന് ഭീഷണിപ്പെടുത്തി

ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ ശത്രുവായതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെങ്കിലും താന്‍ ഇതിന് തയ്യാറായില്ല.ബാലചന്ദ്രകുമാര്‍ പലപ്പോഴായി 10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു

നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിനെതിരെ ദിലീപിന്റെ സത്യവാങ്മൂലം; ജാമ്യം റദ്ദാക്കിക്കുമെന്ന് ഭീഷണിപ്പെടുത്തി
X

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ദിലിപ്.ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ ശത്രുവായതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെങ്കിലും താന്‍ ഇതിന് തയ്യാറായില്ല.ഇതെല്ലാം നിമിത്തം ബാലചന്ദ്രകുമാറിന് താന്‍ ശത്രുവായെന്നും തന്റെ ജാമ്യം റദ്ദാക്കിക്കുമെന്ന് ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ബാലചന്ദ്രകുമാര്‍ പലപ്പോഴായി 10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.നേരത്തെ കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന തനിക്ക് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടീക്കാമെന്നും ബാലചന്ദ്രകുമാര്‍ തന്നോട് പറഞ്ഞു.അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും കേസിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി അദ്ദേഹത്തെ ഇടപെടീച്ച് ജാമ്യം നേടാമെന്നും ബാലചന്ദ്രകുമാര്‍ തന്നോടു പറഞ്ഞുവെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

പിന്നീട് തനിക്ക് ജാമ്യം ലഭിച്ചപ്പോള്‍ ബിഷപ്പ് ഇടപെട്ടിരുന്നുവെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ടു എന്നാല്‍ താന്‍ ഇത് നല്‍കാന്‍ തയ്യാറായില്ലെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.തനിക്കെതിരെ ഉണ്ടെന്നു പറയുന്ന ഡിജിറ്റല്‍ തെളിവുകള്‍ വിശ്വസനീയമല്ലെന്നും കെട്ടിച്ചമച്ച കേസാണിതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

അതേ സമയം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.തുടരുകയാണ്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍.രാവിലെ ഒമ്പതിനാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

Next Story

RELATED STORIES

Share it