Sub Lead

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.2016 ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച ദിലീപിന്റെ സിഫ്റ്റ് കാറാണിതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായരീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു.ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.2016 ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച ദിലീപിന്റെ സിഫ്റ്റ് കാറാണിതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ദിലീപിന്റെ വീട്ടിലെത്തിയ പള്‍സര്‍ സുനി ഈ കാറിലാണ് മടങ്ങിയതെന്നാണ് കണ്ടെത്തല്‍.കേസിലെ പ്രധാന തെളിവുകളിലൊന്നാണ് ഈ കാര്‍ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അേന്വഷണ സംഘം കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.എന്നാല്‍ കാര്‍ ഓടിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്ത നിലയിലായതിനാല്‍ ഇത് അന്വേഷണ സംഘം ദിലീപിന്റെ വീട്ടില്‍ നിന്നും കൊണ്ടുപോയിട്ടില്ല.

Next Story

RELATED STORIES

Share it