Sub Lead

'സവര്‍ക്കറെ അപമാനിക്കുന്നത് യുവാക്കള്‍ സഹിക്കില്ല'; ബോളിവുഡ് നടി സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്

സവര്‍ക്കറെ അപമാനിക്കുന്നത് യുവാക്കള്‍ സഹിക്കില്ല; ബോളിവുഡ് നടി സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്
X

മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്‌കറിന് വധഭീഷണി മുഴക്കി കത്ത്. വെര്‍സോവയിലുള്ള താരത്തിന്റെ വസതിയിലേക്കാണ് സ്പീഡ് പോസ്റ്റായി കത്ത് വന്നിരിക്കുന്നത്. 'വീര സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കള്‍ സഹിക്കില്ല' എന്ന് ഹിന്ദിയിലാണ് കത്തിലെ ഭീഷണി സന്ദേശം. കത്ത് ലഭിച്ചതിന് ശേഷം സ്വര ഭാസ്‌കര്‍ രണ്ടുദിവസം മുമ്പ് വെര്‍സോവ പോലിസ് സ്‌റ്റേഷനിലെത്തി അജ്ഞാതര്‍ക്കെതിരേ പരാതി നല്‍കിയതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരേ കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിനെതിരേ സ്വര ഭാസ്‌കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ മുമ്പും വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

2017ല്‍ 'സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് പറഞ്ഞു. ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ അപേക്ഷിച്ചു! അത് ഉറപ്പായും 'വീര്‍' അല്ല' എന്ന് ട്വീറ്റ് ചെയ്തത് സംഘപരിവാര്‍ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 2019ലും നടി സവര്‍ക്കര്‍ വിരുദ്ധ ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ചും സ്വര ഭാസ്‌കര്‍ സമൂഹമാധ്യമത്തില്‍ രംഗത്തെത്തിയിരുന്നു. നേരത്തെ നടന്‍ സല്‍മാന്‍ ഖാനും ഇത്തരത്തില്‍ ഭീഷണിക്കത്ത് ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it